ഗൂഡല്ലൂര്‍: മുതുമല കടുവാ സങ്കേതത്തിലെ മുതുമല ഗ്രാമം, ബെണ്ണ ഗ്രാമങ്ങളിലെ പൂര്‍വികരായ ആദിവാസികളെയും ചെട്ടിസമുദായത്തെയും പുനരധിവസിപ്പിക്കാന്‍ അക്വയര്‍ചെയ്ത പന്തല്ലൂര്‍ താലൂക്കിലെ ചണ്ണക്കൊല്ലിയില്‍ വീട് നിര്‍മാണത്തിനുള്ള ഭൂമിപൂജ നടത്തി. വീടുകള്‍ നിര്‍മിക്കുന്നതിനുള്ള സ്ഥലം സമതലപ്പെടുത്തുന്ന പണികള്‍ ബുധനാഴ്ച തുടങ്ങി. ജില്ലാ ഭരണകൂടത്തിന്‍െറ ഉത്തരവ് പ്രകാരം ചേരങ്കോട് ഗ്രാമപഞ്ചായത്തിനാണ് നിര്‍മാണപ്രവൃത്തികള്‍ക്ക് ചുമതല നല്‍കിയിട്ടുള്ളത്. ഇതിന്‍െറ ഭാഗമായി ബുധനാഴ്ച പണികള്‍ക്ക് തുടക്കമിട്ടു. ജെ.സി.ബി ഉപയോഗിച്ചാണ് സ്ഥലം സമതലപ്പെടുത്തുന്നത്. ചേരങ്കോട് പഞ്ചായത്ത് പ്രസിഡന്‍റ് ജയരാമന്‍, പഞ്ചായത്ത് സെക്രട്ടറി സജിത്ത്, വാര്‍ഡ് കൗണ്‍സിലര്‍മാര്‍ പങ്കെടുത്തു. പുനരധിവാസത്തിന് അര്‍ഹതപ്പെട്ട 457 കുടുംബങ്ങള്‍ക്കാണ് വീടുകള്‍ നിര്‍മിക്കുന്നത്. ആദ്യഘട്ടത്തില്‍ 37 കുടുംബങ്ങള്‍ക്കാണ് വാസസ്ഥലമൊരുക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.