ഗൂഡല്ലൂര്‍: കാടിറങ്ങുന്ന കരിവീരന്മാര്‍ നാട്ടിന്‍പുറങ്ങളില്‍ ക്യഷിനാശം വരുത്തുകയും ജനങ്ങളെ ഭീതിയിലുമാക്കുന്നു. പന്തല്ലൂര്‍ താലൂക്കിന്‍െറ പലഭാഗത്തും കാട്ടാനശല്യം രൂക്ഷമാവുകയാണ്. ആനകള്‍ ഉള്‍വനത്തിലേക്ക് കയറാതെ പ്രദേശത്തെ കാടുകളില്‍ തമ്പടിച്ച് വീണ്ടുമിറങ്ങുന്നത് നാട്ടുകാര്‍ക്കും വനപാലകര്‍ക്കും തലവേദന സൃഷ്ടിക്കുകയാണ്. ആനകളെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ ഫലവത്താകുന്നില്ല. കുറിഞ്ചിനഗര്‍, ഉടലമൂല ഭാഗത്തത്തെിയ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. ഇത് കണ്ടുനില്‍ക്കാനല്ലാതെ ഒന്നും ചെയ്യാനാകുന്നില്ളെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പന്തല്ലൂര്‍ മേഖലയില്‍ കാട്ടാനകളുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.