കല്‍പറ്റ: ആദിവാസികള്‍ക്ക് പതിച്ചുകൊടുത്ത സ്ഥലത്തെ അടക്ക പറിച്ചതുമായി ബന്ധപ്പെട്ട് തര്‍ക്കം. പാട്ടത്തിനെടുത്തുവെന്ന അവകാശവാദവുമായി അടക്കപറിക്കാന്‍ വന്നവരെ നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്നാണ് തര്‍ക്കം ഉടലെടുത്തത്. ഒടുവില്‍ പ്രശ്നപരിഹാരം വൈകിയപ്പോള്‍ പടിഞ്ഞാറത്തറ പൊലീസിന് ഇടപെടേണ്ടിവന്നു. തര്‍ക്കം മൂത്തതിനെ തുടര്‍ന്ന് അടക്ക ഇപ്പോള്‍ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്.കുപ്പാടിത്തറ കുറുവക്കാട്ട് പടിയിലാണ് സംഭവം. 29 ആദിവാസി കുടുംബങ്ങള്‍ക്കായി പതിച്ചുകൊടുത്ത 13 ഏക്കര്‍ ഭൂമിയിലാണ് അടക്ക പറിക്കാനായി ബുധനാഴ്ച രാവിലെ പാട്ടക്കാരനും തൊഴിലാളികളുമത്തെിയത്. പതിച്ചുനല്‍കി ഒരു കൊല്ലത്തോളമായിട്ടും ആരും താമസമില്ലാത്ത ഭൂമിയില്‍ അടക്കപറിക്കാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ വിവരം അന്വേഷിക്കുകയായിരുന്നു. ട്രൈബല്‍ ഓഫിസറോട് നേരിട്ട് പാട്ടം എടുത്തതാണെന്നും ഒന്നര ലക്ഷം രൂപക്കാണ് കച്ചവടം എന്നും പാട്ടക്കാര്‍ പറഞ്ഞു. ഇതില്‍ 40,000 രൂപ ട്രൈബല്‍ ഓഫിസര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. ഇതോടെ സ്ഥലത്തെ ആദിവാസികള്‍ അടക്കമുള്ളവര്‍ ചേര്‍ന്ന് അടക്ക പറിക്കുന്നത് തടയുകയായിരുന്നു.സംഗതി വിവാദമായതോടെ ട്രൈബല്‍ ഓഫിസര്‍ സ്ഥലത്തത്തെി. സ്ഥലം അനുവദിക്കപ്പെട്ട അഞ്ചാറു പേരും അവര്‍ക്കൊപ്പമുണ്ടായിരുന്നു. ട്രൈബല്‍ ഓഫിസറല്ല തങ്ങളാണ് അടക്ക പാട്ടം നല്‍കിയതെന്നായിരുന്നു അവരുടെ മറുപടി. അടക്ക മോഷണം പോവുന്നത് പതിവായതിനെ തുടര്‍ന്ന് അതു പറിച്ചെടുക്കാനാണ് പാട്ടക്കാരനെ ഏല്‍പിച്ചതെന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് തര്‍ക്കം മൂര്‍ച്ഛിച്ചതോടെ പടിഞ്ഞാറത്തറ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തത്തെിയ പൊലീസ്, പറിച്ച അടക്ക മുഴുവന്‍ സ്റ്റേഷനിലേക്ക് മാറ്റി. പരാതിക്കാരില്ലാത്തതിനെ തുടര്‍ന്ന് സംഭവത്തില്‍ കേസെടുത്തിട്ടില്ളെന്ന് എസ്.ഐ ജോസ് ‘മാധ്യമ’ത്തോടു പറഞ്ഞു. ഇനി സ്ഥലത്തിന്‍െറ ഉടമസ്ഥരെയെല്ലാം വിളിച്ചുകൂട്ടി അവരുടെ ഭാഗം കേട്ട ശേഷം ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കും. ബുധനാഴ്ച എട്ടു പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. സ്ഥലം പതിച്ചുനല്‍കപ്പെട്ട എല്ലാവരോടും വിവരം പറഞ്ഞിട്ടുണ്ട്. തീര്‍പ്പാകുന്നതുവരെ അടക്ക സ്റ്റേഷനില്‍ സൂക്ഷിക്കുമെന്നും എസ്.ഐ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.