വയനാടന്‍ വിപണി കീഴടക്കാന്‍ നീര ഉല്‍പന്നങ്ങള്‍

കല്‍പറ്റ: വയനാട്ടിലും നീര ഉല്‍പന്നങ്ങള്‍ വിപണി കീഴടക്കാനൊരുങ്ങുന്നു. തെങ്ങിന്‍െറ വിടരാത്ത പൂങ്കുല ചത്തെുമ്പോഴുണ്ടാകുന്ന പാനീയമാണ് നീര. മാനന്തവാടി വള്ളിയൂര്‍ക്കാവ് ഇല്ലത്തുവയല്‍ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന നീരയുടെ ഒൗട്ട്ലെറ്റിലാണ് നീരയുടെ വൈവിധ്യങ്ങളായ 15ഓളം വിഭവങ്ങള്‍ നിര്‍മിച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നത്. ഏകദേശം 50 ലിറ്റര്‍ നീരയാണ് ഇവിടെ ദിവസേന സംഭരിക്കുന്നത്. പോഷക സമൃദ്ധവും രുചികരവുമായ നീരയില്‍ ആല്‍ക്കഹോളിന്‍െറ അംശം തീരെയില്ല. ഏറെക്കാലം കേടുകൂടാതെ സൂക്ഷിച്ചു വെക്കാനും കഴിയും. വിറ്റുതീരാത്ത നീരയുപയോഗിച്ചാണ് ശര്‍ക്കര, പാനി, തേന്‍, ചോക്ളറ്റ്, ബിസ്ക്കറ്റ്, വിനാഗിരി തുടങ്ങിയ മൂല്യവര്‍ധിത ഉല്‍പന്നങ്ങളുണ്ടാക്കുന്നത്. ചത്തെുകാര്‍ കൊണ്ടുവരുന്ന നീരയുടെ പി.എച്ച് ലെവല്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയതിനുശേഷമാണ് ഉല്‍പന്നങ്ങളുടെ നിര്‍മാണം. ഫെഡറേഷന്‍ ട്രഷറര്‍ കുര്യാക്കോസാണ് ഉല്‍പന്നങ്ങളുടെ നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നത്. അയണ്‍, കാത്സ്യം എന്നീ ധാതുക്കളുടെ കലവറയും കരള്‍ രോഗത്തിനും ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും ഉപയോഗിക്കാവുന്ന പ്രകൃതിദത്ത പാനീയം കൂടിയായ നീരയെ കൂടുതല്‍ ജനകീയമാക്കി മാറ്റുകയെന്നതാണ് ഇവരുടെ ലക്ഷ്യം. ജില്ലയിലെ വിവിധ നീര ഒൗട്ട്ലെറ്റുകളിലേക്ക് ആവശ്യമായ ഉല്‍പന്നങ്ങള്‍ നിര്‍മിച്ച് വിപണിയിലത്തെിക്കുന്നത് ഇവിടെനിന്നാണ്. നീര ചത്തെുന്നതിനും ഉല്‍പന്നങ്ങളുണ്ടാക്കുന്നതിനും പ്രത്യേക പരിശീലനം ലഭിച്ചവരാണ് ഇവിടെയുള്ളത്. നീര തിളപ്പിച്ച് കുറുക്കിയെടുത്താണ് ശര്‍ക്കരയുണ്ടാക്കുന്നത്. ഏകദേശം 10 ലിറ്റര്‍ നീരയില്‍നിന്ന് ഒന്നരകിലോ ശര്‍ക്കര ലഭിക്കും. കിലോക്ക് 450 രൂപ നിരക്കിലാണ് ഇവ വിപണിയിലത്തെുന്നത്. നീരയില്‍ പഞ്ചസാരയുടെ അംശം കുറവായതിനാല്‍ പ്രമേഹരോഗികള്‍ക്ക് ഉപയോഗിക്കാം. പരീക്ഷണാടിസ്ഥാനത്തിലാണ് ഇവിടെ നീരയില്‍നിന്ന് വിനാഗിരിയെന്ന ആശയം ആദ്യമായി നടപ്പാക്കിയത്. നീര മണ്‍കുടത്തിലാക്കി ദിവസങ്ങളോളം അടച്ചുവെച്ച് പുളിപ്പിച്ചെടുത്താണ് വിനാഗിരിയായി മാറ്റുന്നത്. കടകളിലും മറ്റും ലഭിക്കുന്ന വിനാഗിരിയിലുള്ളതുപോലെ മറ്റു അസംസ്കൃത വസ്തുക്കളൊന്നും ഉപയോഗിക്കുന്നില്ല എന്നതിനാല്‍ ഏറെ ആരോഗ്യകരവുമാണിത്. നീരയില്‍നിന്ന് ഉണ്ടാക്കുന്ന ചോക്ളറ്റാണ് ഇതില്‍ പ്രധാനം. നെയ്യ്, വെണ്ണ, തേങ്ങാപ്പൊടി, ചോക്ളറ്റ് ബാര്‍ ഉരുക്കിയെടുത്ത മിശ്രിതം എന്നിവയോടൊപ്പം നീര തേന്‍ ചേര്‍ത്താണ് രുചികരവും ആകര്‍ഷകവുമായ ചോക്ളറ്റ് തയാറാക്കുന്നത്. ചോക്ളറ്റ് ഒരെണ്ണത്തിന് ഏഴു രൂപയാണ് വില. തേനിന് കിലോക്ക് 500 രൂപ, പാനിക്ക് 400 രൂപ, വിനാഗിരി ഒരു ലിറ്ററിന് 200 രൂപ എന്നിങ്ങനെ കോക്കനട്ട് ബോര്‍ഡ് നിശ്ചയിച്ച വിലയാണ് ഈടാക്കുന്നത്. ജില്ലയിലെ ഒൗട്ട്ലെറ്റുകള്‍ക്കുപുറമേ അഗ്രിഫെസ്റ്റ്, പൂപ്പൊലി തുടങ്ങിയ കാര്‍ഷികമേളകളിലും എടക്കല്‍ ഗുഹ, അമ്പലവയല്‍ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലും നീര വില്‍പന നടന്നുവരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.