തിരുനെല്ലി: ജില്ലയിലെ മിക്ക വനമേഖലകളിലും വ്യാപകമായി മൃഗവേട്ട നടക്കുന്നതായി സൂചന. തിരുനെല്ലിയിലെ കരടിവയല്‍, പനവല്ലി, എമ്മടി കാടുകള്‍, അരണപ്പാറ, ബ്രഹ്മഗിരി എസ്റ്റേറ്റ്, ദാര്‍ഗിരിക്കുന്ന് കാപ്പി പ്ളാന്‍േറഷന്‍, ബ്രഹ്മഗിരിമല, വളാരംക്കുന്ന് ബണാസുര വനമേഖല എന്നീഭാഗങ്ങളിലാണ് വന്യജീവികളെ വന്‍തോതില്‍ വേട്ടയാടുന്നത്. ഒരാഴ്ചമുമ്പ് പനവല്ലി കരടിവയല്‍ പുഴയില്‍ ചൂണ്ടയിടാന്‍പോയ ആദിവാസികള്‍ വേട്ടക്കാരെക്കണ്ട് ഭയന്നോടിയിരുന്നു. അഞ്ചുമാസം മുമ്പാണ് തോല്‍പെട്ടി വന്യജീവി സങ്കേതത്തിലെ തെറ്റ് റോഡിനടുത്തുള്ള ഡാമിനുസമീപത്ത് കള്ളതോക്കുപയോഗിച്ച് കാട്ടുപോത്തിനെയും മ്ളാവിനേയും വെടിവെച്ചുകൊന്ന്് കാട്ടിനുള്ളില്‍നിന്നുതന്നെ ഇറച്ചിയാക്കി പേര്യയിലേക്ക് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയത്. വനപാലകര്‍ രാത്രി സ്ഥിരമായി ഈ ഭാഗങ്ങളില്‍ പട്രോളിങ് നടത്തുന്നുണ്ട്. 2014ല്‍ കുതിരക്കോട് വനത്തില്‍വെച്ച് കള്ളത്തോക്കുമായി ആറുപേരെ വനപാലകര്‍ പിടികൂടിയിരുന്നു. 2014ല്‍ പനവല്ലിയിലെ ഒരു വീട്ടില്‍നിന്ന് പുലിത്തോലും പുലിനഖങ്ങളുമായി നാലുപേരെ പിടികൂടിയിട്ടുണ്ട്. കര്‍ണാടക, കുടകില്‍നിന്ന് വിവിധ ഭാഗങ്ങളാക്കി വാഹനത്തില്‍ കയറ്റി അതിര്‍ത്തി വഴി ചെക്പോസ്റ്റ് കടത്തിയാണ് കള്ളത്തോക്ക് ജില്ലയിലെ പല ഭാഗത്തുമത്തെിക്കുന്നത്. കുടകില്‍നിന്ന് തോല്‍പെട്ടി അതിര്‍ത്തിയിലെ ഉന്നക്കാട് എസ്റ്റേറ്റ് കടന്ന് ദാര്‍ക്കുന്നിലും ബ്രഹ്മഗിരി എസ്റ്റേറ്റിലും ഇപ്പോഴും കള്ളത്തോക്ക് ഉപയോഗിച്ച് മൃഗങ്ങളെ വേട്ടയാടുന്നുണ്ട്. ചില എസ്റ്റേറ്റ് അധികൃതരും വേട്ടക്ക് കൂട്ടുനില്‍ക്കുകയാണ്. ബ്രഹ്മഗിരിമല വഴി പിലാക്കാവ്, ജെസി എസ്റ്റേറ്റ്വരെ വേട്ടക്കാര്‍ എത്തുന്നു. 2000ത്തില്‍ ആനക്കൊമ്പ് വാഹനത്തില്‍ കടത്തിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ വനംവകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ രണ്ടുപേരെ അപ്പപ്പാറ ചക്കിണിവളവില്‍വെച്ച് പിടികൂടിയിട്ടുമുണ്ട്. ജില്ലയിലെ മിക്ക വന്‍കിട റിസോര്‍ട്ടുകളിലും ഹോംസ്റ്റേകളിലും വളരെ രഹസ്യമായി വേട്ടയിറച്ചി ലഭിക്കുന്നതായും സൂചനയുണ്ട്. വാളാരംകുന്ന്, ബാണാസുര വനമേഖലകളില്‍നിന്ന് വന്‍തോതില്‍ കൂരന്‍, കേഴമാന്‍, കാട്ടാട്, മുള്ളന്‍പന്നി എന്നീ വന്യജീവികളെ വേട്ടയാടുന്നതില്‍ ചില വാച്ചര്‍മാരും ഒത്താശ ചെയ്യുന്നതായാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.