തിരുനെല്ലി: കുട്ടം-മാനന്തവാടി കെ.എസ്.ആര്‍.ടി.സി ബസില്‍നിന്ന് യാത്രക്കാരെ രാത്രിയില്‍ കൊടുംവനത്തില്‍ കണ്ടക്ടര്‍മാര്‍ ഇറക്കിവിടുന്നതായി പരാതി. നിലവില്‍ അഞ്ച് ബസാണ് മാനന്തവാടിയില്‍നിന്ന് കര്‍ണാടക കുട്ടയിക്ക് സര്‍വിസ് നടത്തുന്നത്. മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നുവെന്നാരോപിച്ചാണ് ആദിവാസികളായ ആളുകളെ ആനക്കാട്ടില്‍ ജീവനക്കാര്‍ ഇറക്കിവിടുന്നത്. മിക്ക ദിവസങ്ങളിലും കാട്ടാനയുടെ മുന്നില്‍നിന്ന് രക്ഷപ്പെടുത്തി വനം വകുപ്പ് അധികൃതരാണ് ഇവരെ കോളനിയിലത്തെിക്കുന്നത്. ബാവലി ബാര്‍ അടച്ചുപൂട്ടുന്നതിന് മുമ്പ് 40,000 മുതല്‍ 65,000 വരെയായിരുന്നു ബസിന്‍െറ ദിവസവരുമാനം. കുട്ടം മാനന്തവാടി റൂട്ടില്‍നിന്ന് ലഭിക്കുന്ന ഇപ്പോഴത്തെ ദിവസ കലക്ഷന്‍ 1,20,000 -1,60,000 വരെയാണ്. മദ്യപരുടെ തിരക്കുകാരണം വിദ്യാര്‍ഥികള്‍ക്കോ മറ്റു യാത്രക്കാര്‍ക്കോ ബസില്‍ കയറാന്‍ സാധിക്കാത്ത അവസ്ഥയുമുണ്ട്. മാനന്തവാടിയില്‍നിന്ന് തോല്‍പെട്ടിയിലേക്ക് ഒരു കെ.എസ്.ആര്‍.ടി.സി അനുവദിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.