പുലിപ്പേടിയില്‍ അത്തിക്കുന്ന് ഗ്രാമം

ഗൂഡല്ലൂര്‍: പുലിയുടെ വരവു പതിവായതോടെ അത്തിക്കുന്ന്, മാങ്കോഞ്ചു, ഇരുമ്പുപാലം ഗ്രാമങ്ങള്‍ പുലിപ്പേടിയില്‍. വളര്‍ത്തുമൃഗങ്ങളെ പിടികൂടാന്‍ പുലി ദിവസവും എത്തുന്നുണ്ടെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. കന്നുകാലികളെ വകവരുത്തുന്നത് ക്ഷീരകര്‍ഷകര്‍ക്ക് വന്‍ നഷ്ടമാണ് ഉണ്ടാക്കുന്നത്. പശുക്കളുടെ പാല്‍വില്‍പന നടത്തിയാണ് പല കുടുംബങ്ങളും ചെലവുകള്‍ പരിഹരിക്കുന്നത്. ഈ സാഹചര്യത്തില്‍ പുലി കറവപ്പശുക്കളെയെയും കുട്ടികളെയും വകവരുത്തുന്നതാണ് തൊഴിലാളികളെ പ്രയാസത്തിലാക്കുന്നത്. വളര്‍ത്തുനായ, ആട് എന്നിവയെയും കൊന്നുതിന്നുന്നത് പതിവാണ്. രാത്രിയായാല്‍ ജനം ഭീതിയോടെയാണ് കഴിയുന്നത്. പുലിയുടെ വരവു നിരീക്ഷിക്കാന്‍ വനപാലകര്‍ നടപടിയെടുത്തതായി അധികൃതര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.