ഗൂഡല്ലൂര്‍: മാവോവാദികളുടെ സഞ്ചാരം സ്ഥിരീകരിച്ചതോടെ പന്തല്ലൂര്‍ താലൂക്കിലെ തമിഴ്നാട്-കേരള അതിര്‍ത്തിയില്‍ ദ്രുതകര്‍മസേനക്ക് കേന്ദ്രം സ്ഥാപിക്കാന്‍ അയ്യന്‍കൊല്ലിയിലെ തട്ടാംപാറയില്‍ സ്ഥലം കണ്ടത്തെി. സ്ഥിരം സ്റ്റേഷനും പൊലീസുകാര്‍ക്കുള്ള ക്വാര്‍ട്ടേഴ്സും നിര്‍മിക്കും. ഇതിന് രണ്ടേക്കര്‍ സ്ഥലം കണ്ടത്തെിയതായി അധികൃതര്‍ അറിയിച്ചു. വയനാട്, മലപ്പുറം ജില്ലകളുടെ അതിര്‍ത്തിപങ്കിടുന്ന പന്തല്ലൂര്‍ താലൂക്കിലെ ദേവാല, ചേരമ്പാടി, എരുമാട്, അമ്പലമൂല, നെല്ലാക്കോട്ട എന്നീ പൊലീസ് സ്റ്റേഷനുകള്‍ക്ക് മാവോവാദികളുടെ ആക്രമണമുണ്ടായാല്‍ നേരിടാനുള്ള മുന്‍കരുതല്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. സ്റ്റേഷനുകള്‍ക്ക് ചുറ്റുമതില്‍ നിര്‍മിക്കാനും പ്രത്യേക പൊലീസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ദ്രുതകര്‍മസേനക്കായി പ്രത്യേകം കേന്ദ്രവും ക്വാര്‍ട്ടേഴ്സും സ്ഥിരമായിവേണമെന്ന സര്‍ക്കാര്‍ ഉത്തരവിനത്തെുടര്‍ന്നാണ് തട്ടാംപാറയില്‍ പൊലീസ് സ്റ്റേഷനും ക്വാര്‍ട്ടേഴ്സും നിര്‍മിക്കാന്‍ സ്ഥലം കണ്ടത്തെിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.