സുല്‍ത്താന്‍ ബത്തേരി: നിങ്ങളുടെ പ്രശ്നങ്ങള്‍ എന്തുമാവട്ടെ, പറഞ്ഞോളൂ, പരിഹാരം ഉടന്‍ എന്ന് സ്ഥാനാര്‍ഥികള്‍. ‘കാലമേറെ കടന്നുപോയി. വേണ്ടതൊന്നും വേണ്ടത്ര ചെയ്യാന്‍ കഴിഞ്ഞില്ല; മാപ്പ്. ഞങ്ങളുടെ പുതിയ ഭരണ സമിതി ഒന്നു വന്നോട്ടെ. പിന്നെ വിശ്രമമില്ല. എല്ലാത്തിനും പരിഹാരമുണ്ടാകും.’ ഇടതും വലതും ബി.ജെ.പിയും മാറി മാറി ഭരിച്ച നൂല്‍പുഴ ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കല്ലൂരില്‍ ഗ്രാമജ്യോതി ഫാര്‍മേഴ്സ് ക്ളബ് സംഘടിപ്പിച്ച സ്ഥാനാര്‍ഥികളുടെ കര്‍ഷകരുമായുള്ള സംവാദമാണ് ഏറെ കൗതുകകരമായത്. കുടിയേറ്റ കാലഘട്ടം മുതല്‍ വന്യമൃഗ ഭീഷണിയിലാണ് വനാതിര്‍ത്തി മേഖലയായ നൂല്‍പുഴ. അടുത്തകാലത്ത് കടുവ രണ്ടു മനുഷ്യരെ കൊന്നുതിന്നു. ആന, കാട്ടുപോത്ത്, പുലി, മാന്‍, കുരങ്ങ്, കാട്ടുപന്നി തുടങ്ങിയ വന്യജീവികളുടെ വിഹാര കേന്ദ്രമാണ് എന്നും ഈ പ്രദേശം. തെരഞ്ഞെടുപ്പ് കാലത്തെ പതിവ് വാഗ്ദാനങ്ങള്‍ക്കപ്പുറം വികസനമത്തെി നോക്കാത്ത പ്രദേശം. ആദിവാസി ഭൂസമരത്തിലൂടെയും പട്ടിണി മരണങ്ങളിലൂടെയും നിരന്തരം വാര്‍ത്തയാകുന്ന പഞ്ചായത്ത് മൂന്ന് പതിറ്റാണ്ട് തുടര്‍ച്ചയായി സി.പി.എം ഭരിച്ചു. കോണ്‍ഗ്രസും ഇവിടെ ഭരണത്തിലേറി. കഴിഞ്ഞ തവണ കോലീബീ സഖ്യം ഭരിച്ചു. നൂല്‍പുഴയുടെ പിന്നാക്കാവസ്ഥയുടെ ഉത്തരവാദിത്തത്തില്‍നിന്ന് ബി.ജെ.പിയടക്കം ആര്‍ക്കും ഒഴിഞ്ഞുനില്‍ക്കാനാവില്ളെന്ന് ആമുഖ പ്രസംഗത്തില്‍ എന്‍. ബാദുഷ പറഞ്ഞു. വനമേഖലയിലെ ജനങ്ങളുടെ പുനരധിവാസം, മനുഷ്യ-വന്യജീവി സംഘര്‍ഷം, കാര്‍ഷിക തകര്‍ച്ച, ഗോത്രസമൂഹത്തിന്‍െറ പ്രതിസന്ധി, ഭവന നിര്‍മാണം, കര്‍ഷകരുടെ പട്ടയം, ഫലപ്രദമായ വന്യജീവി പ്രതിരോധം, മാലിന്യ സംസ്കരണം, പൊതുശൗചാലയം തുടങ്ങിയ കാര്യങ്ങളിലാണ് സംവാദം നടന്നത്. യു.ഡി.എഫിനെ പ്രതിനിധാനംചെയ്ത് ടി. മുഹമ്മദും, എല്‍.ഡി.എഫിനെ പ്രതിനിധാനംചെയ്ത് പി.ആര്‍. പ്രകാശും, ബി.ജെ.പിയെ പ്രതിനിധാനംചെയ്ത് ആവത്തോന്‍ സുരേന്ദ്രനും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ പരിചയപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.