വനാവകാശ നിയമം റദ്ദാക്കരുത് –ആദിവാസി യുവജന പ്രവര്‍ത്തക സമിതി

കല്‍പറ്റ: വനത്തില്‍ ആദിവാസികള്‍ക്ക് അവകാശം നല്‍കി 2006ല്‍ നിലവില്‍ വന്ന വനാവകാശ നിയമം റദ്ദാക്കുന്നതിനുള്ള ശ്രമം സര്‍ക്കാര്‍ നിര്‍ത്തണമെന്ന് ആദിവാസി യുവജന പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു. ഡിസംബര്‍ മാസത്തോടെ ഇതിനുള്ള നടപടികള്‍ ആരംഭിക്കുന്നതിന് തീരുമാനിച്ചതായാണ് മനസ്സിലാകുന്നത്. ചില സംസ്ഥാനങ്ങളില്‍ കുറച്ചെങ്കിലും കാര്യക്ഷമമായി നടപ്പാക്കിയ ഈ നിയമം കേരളത്തില്‍ ഫലപ്രദമായി ഇതുവരെ നടപ്പാക്കിയിട്ടില്ല. നടപ്പാക്കിയെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ സത്യത്തില്‍ ആദിവാസികളെ വഞ്ചിക്കുകയാണ് ചെയ്തത്. വിവിധ പാര്‍ട്ടികളുടെ പ്രതിനിധികളായി പഞ്ചായത്ത് നഗരസഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നവരും ജയിച്ചുവരുന്നവരും ഇക്കാര്യത്തില്‍ ആദിവാസികള്‍ക്കനുകൂലമായ നിലപാട് സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വനാവകാശം സംബന്ധിച്ച കാര്യങ്ങള്‍ ഫലപ്രദമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി, കേന്ദ്ര പട്ടികവര്‍ഗ മന്ത്രി, മുഖ്യമന്ത്രി, പട്ടികവര്‍ഗ വകുപ്പ് മന്ത്രി എന്നിവര്‍ക്ക് കത്തയക്കാന്‍ പ്രവര്‍ത്തക സമിതി തീരുമാനിച്ചു. ആദിവാസി ഐക്യസമിതി പ്രസിഡന്‍റ് കെ. അമ്മിണി ഉദ്ഘാടനം ചെയ്തു. യുവജന പ്രവര്‍ത്തക സമിതി പ്രസിഡന്‍റ് സാജു പടപുരം അധ്യക്ഷത വഹിച്ചു. രജ്ഞിത്, രാജു, വിജി ബത്തേരി, പി.എ. റഷീദ്, മുനീര്‍, ലില്ലി തോമസ്, സി.കെ. ദിനേശന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.