കല്‍പറ്റ: ഒൗഷധ വ്യാപാരികള്‍ ബുധനാഴ്ച നടത്തുന്ന കടയടപ്പ് സമരത്തിനെതിരെ ഫാര്‍മസിസ്റ്റുകള്‍ രംഗത്ത്. ഓണ്‍ലൈന്‍ വ്യാപാരത്തിനെതിരെ എന്നപേരില്‍ നടത്തുന്ന സമരം രാജ്യത്ത് ഫാര്‍മസി പ്രാക്ടീസ് റെഗുലേഷന്‍ ആക്ട് നടപ്പാക്കുന്നതിനെതിരെയാണെന്ന് ‘പ്രൗഡ് ഫാര്‍മസിസ്റ്റ്സ് ഓഫ് കേരള’ കൂട്ടായ്മ ആരോപിക്കുന്നു. യോഗ്യതയില്ലാത്തവരാണ് കടകളില്‍ ഒൗഷധം എടുത്തുകൊടുക്കുന്നത്. ഇത് സ്വയം ചികിത്സ വ്യാപകമാവാന്‍ കാരണമാവും. അനധികൃത വ്യാപാരവും മറ്റും തടയുന്നതിനാണ് ആക്ട് നടപ്പാക്കുന്നത്. ഇത് കൃത്യമായി നടപ്പാക്കിയാല്‍ മരുന്നുകടകളിലും ആശുപത്രികളിലും മരുന്നുകള്‍ കൈകാര്യംചെയ്യാനുള്ള അധികാരം യോഗ്യതയുള്ള ഫാര്‍മസിസ്റ്റുകള്‍ക്ക് മാത്രമാകും. എന്നാല്‍, ഇപ്പോള്‍ മരുന്നുകട തുടങ്ങുന്നതിന് രജിസ്ട്രേഷന്‍ നടപടികള്‍ക്ക് മാത്രമാണ് ഫാര്‍മസിസ്റ്റുകളെ ഉപയോഗിക്കുന്നത്. മരുന്നുകള്‍ എടുത്തുനല്‍കുന്നത് പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്തവരാണ്. ആക്ട് നടപ്പായാല്‍ എല്ലാ കടകളിലും ഫാര്‍മസിസ്റ്റുകളെ നിയമിക്കേണ്ടിവരും. മരുന്നുകളുടെ ഗുണദോഷങ്ങള്‍ പഠിക്കാത്തവര്‍ മരുന്നുനല്‍കുമ്പോള്‍ പാര്‍ശ്വഫലങ്ങളോ അപകടമോ സംഭവിച്ചാല്‍ ഉത്തരവാദി രജിസ്ട്രേഷനുള്ള ഫാര്‍മസിസ്റ്റാണ്. ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടാകുമ്പോള്‍ കടയുടമ രക്ഷപ്പെടുന്നു. എല്ലാ കടകളിലും പ്രവര്‍ത്തനസമയം കണക്കാക്കിയാല്‍ രണ്ടു ഫാര്‍മസിസ്റ്റുകളെ നിയമിക്കണം. എന്നാല്‍, ഫലത്തില്‍ രജിസ്ട്രേഷനുള്ള ഫാര്‍മസിസ്റ്റ് ഒരാളെയുണ്ടാകൂ. ഇയാള്‍ മിക്കവാറും പുറത്തുമായിരിക്കും. മറ്റുള്ള സെയില്‍സ്മാന്മാരാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. വന്‍തുക ഫീസ് നല്‍കി നാലും അഞ്ചും വര്‍ഷം പഠിച്ചാണ് ഫാര്‍മസിസ്റ്റുകള്‍ ബിരുദവും ഡിപ്ളോമയും നേടുന്നത്. ഇത്തരത്തിലുള്ള ആയിരക്കണക്കിനാളുകളെ ഒഴിവാക്കിയാണ് യോഗ്യതയില്ലാത്തവരെ കടകളില്‍ നിയമിക്കുന്നത്. ആക്ട് നടപ്പാക്കിയാല്‍ ഇക്കാര്യങ്ങള്‍ക്ക് നിയന്ത്രണം വരും. ഇതിനാലാണ് ഓണ്‍ലൈന്‍ വ്യാപാരത്തിന്‍െറ മറവില്‍ ഒൗഷധ വ്യാപാരികള്‍ സമരം നടത്തുന്നത്. ഇക്കാര്യം ജനങ്ങള്‍ക്കു മുന്നിലത്തെിക്കാന്‍വേണ്ടിയാണ് ‘പ്രൗഡ് ഫാര്‍മസിസ്റ്റ്സ് ഓഫ് കേരള’ എന്നപേരില്‍ കൂട്ടായ്മ രൂപവത്കരിച്ചത്. ഫാര്‍മസി ആക്ട് നടപ്പാക്കാന്‍ വേണ്ടി സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ഭാരവാഹികളായ വിനോദ്കുമാര്‍, ഷംനാസ്, റിനോയ്, എം.പി. പ്രേംജി, പി.കെ. റഷീദ് എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.