ഗൂഡല്ലൂര്‍: കോളനികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വേണമെന്നാവശ്യപ്പെട്ട് ആദിവാസി കുടുംബങ്ങള്‍ കലക്ടറേറ്റ് ഉപരോധിച്ചു. മുതുമല കടുവാസങ്കേതത്തിലെ തെപ്പക്കാട്, കാര്‍കുടി, ലൈറ്റ്പാടി, തേക്കുപാടി, ആനക്യാമ്പ് എന്നീ കോളനിയിലെ ബെട്ടകുറുമര്‍, കാട്ടുനായ്കര്‍, പണിയര്‍, ഇരുളര്‍ സമുദായത്തില്‍പ്പെട്ട ആദിവാസി കുടുംബങ്ങളാണ് തിങ്കളാഴ്ച കലക്ടറേറ്റ് ഉപരോധിച്ചത്. അടിസ്ഥാന സൗകര്യങ്ങള്‍ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഉപരോധസമരം നടത്തിയത്. ഗ്രൂപ് ഹൗസുകള്‍ പഴകിയതിനാല്‍ മഴക്കാലങ്ങളില്‍ ചോര്‍ച്ചയാണ്. അതിനാല്‍ പുതിയ വീടുകള്‍ നിര്‍മിച്ചുനല്‍കണമെന്നും തെരുവുവിളക്ക്, കുടിവെള്ളം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ആദിവാസികള്‍ ആവശ്യപ്പെട്ടു. വൈദ്യുതിമുടക്കം പതിവായതിനാല്‍ കുട്ടികളുടെ പഠനം ബാധിക്കുന്നതായും പരാതി ഉന്നയിച്ചു. ടൂറിസ്റ്റ് ഗൈഡ്, വനംവകുപ്പിന്‍െറ കീഴിലുള്ള ഡ്രൈവര്‍മാര്‍, രാത്രികാല വാച്ചര്‍മാര്‍ ജോലികള്‍ക്ക് ആദിവാസി യുവാക്കള്‍ക്ക് മുന്‍ഗണന നല്‍കണം,10 വര്‍ഷത്തിലേറെ പണിചെയ്യുന്ന ആന്‍റി പോച്ചിങ് വാച്ചര്‍മാരെ സ്ഥിരപ്പെടുത്തണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചുകൊണ്ടുള്ള നിവേദനം കലക്ടര്‍ക്ക് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.