അമ്പലവയല്‍: സമ്പൂര്‍ണ മദ്യനിരോധമെന്ന പ്രഖ്യാപിത ലക്ഷ്യവുമായി മുന്നേറുന്ന കോണ്‍ഗ്രസ് ഭരിക്കുന്ന അമ്പലവയല്‍ പഞ്ചായത്ത് ഭരണസമിതി ബിവറേജസ് കോര്‍പറേഷന്‍െറ മദ്യശാലക്ക് പഞ്ചായത്തുതലത്തില്‍ മുറി അനുവദിച്ച് വെട്ടിലായി. സ്വാതന്ത്ര്യത്തിന്‍െറ 50ാം വാര്‍ഷികത്തിന്‍െറ ഭാഗമായി നിര്‍മിച്ച പഞ്ചായത്ത് സാംസ്കാരിക നിലയത്തിന്‍െറ ഒന്നാംനിലയില്‍ പഞ്ചായത്തിന്‍െറ തനത് ഫണ്ടില്‍നിന്നും 19 ലക്ഷം രൂപ മുടക്കി പുതിയ അനുബന്ധ കെട്ടിടം മദ്യശാലക്കായി തിടുക്കത്തില്‍ പണിനടത്തിയതും കെട്ടിടത്തിന്‍െറ പ്രവൃത്തിക്ക് ക്വട്ടേഷന്‍ വിളിക്കാതെ സ്ഥിരമായി പഞ്ചായത്തിന്‍െറ പ്രവൃത്തികള്‍ നടത്തുന്ന വ്യക്തിക്ക് നല്‍കിയതും തുടക്കത്തിലേ ഒച്ചപ്പാടുകള്‍ക്ക് ഇടയാക്കിയിരുന്നു. നിലവില്‍ മദ്യശാല പ്രവര്‍ത്തിക്കുന്ന കെട്ടിടം ഒഴിഞ്ഞുകൊടുക്കണമെന്ന കെട്ടിടം ഉടമയുടെ നിര്‍ദേശത്തെതുടര്‍ന്ന് അനുയോജ്യമായ കെട്ടിടം ലഭ്യമല്ലാത്തതിനാല്‍ മദ്യശാലാ മാനേജറുടെ അപേക്ഷയില്‍ 2015 മേയ് 30ന് ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതി കെട്ടിടം മദ്യശാലക്കായി നല്‍കാന്‍ തീരുമാനമെടുത്തിരുന്നു. ഇതിനെതിരെ ഭരണപക്ഷത്തുള്ള രണ്ടംഗങ്ങള്‍മാത്രമാണ് വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയത്. പാര്‍ട്ടിയിലെതന്നെ ഒരുവിഭാഗത്തിന്‍െറ കടുത്ത എതിര്‍പ്പിനെ അവഗണിച്ചാണ് ഭരണസമിതി മദ്യശാലക്ക് കെട്ടിടം അനുവദിച്ചത്. കെട്ടിടത്തിന് തൊട്ടടുത്ത് പബ്ളിക് ലൈബ്രറി, കമ്യൂണിറ്റി ഹാള്‍, ബസ്സ്റ്റോപ് എന്നിവയും കെട്ടിടത്തിന്‍െറ താഴത്തെ നിലയില്‍ റേഷന്‍കട എന്നിവ പ്രവര്‍ത്തിക്കുന്നുണ്ടായിട്ടും മദ്യശാലക്ക് അനുമതിനല്‍കിയത് നിയമങ്ങള്‍ പാലിക്കാതെയാണെന്നും ആരോപണമുയര്‍ന്നിരുന്നു. ഈ നടപടി കോണ്‍ഗ്രസിന്‍െറ പ്രഖ്യാപിത മദ്യനിരോധത്തിനെതിരാണെന്നുള്ള പരാതി കെ.പി.സി.സിക്ക് ലഭിച്ചതിനെതുടര്‍ന്ന് ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി സജീവ് ജോസഫിനെ ചുമതലപ്പെടുത്തുകയും സജീവ് ജോസഫ് നടത്തിയ അന്വേഷണത്തില്‍ മദ്യശാല പ്രവര്‍ത്തിപ്പിക്കുന്നതിന് മദ്യശാലാ മാനേജറുടെ അപേക്ഷ പരിഗണിച്ച് 2014 മേയ് 30, 2014 ആഗസ്റ്റ് 5 എന്നീ തീയതികളില്‍ ചേര്‍ന്ന ഭരണസമിതി മദ്യശാലക്ക് അനുമതിനല്‍കിയതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടത്തെിയിരുന്നു. ഭരണസമിതി അംഗങ്ങളായ കൃഷ്ണകുമാര്‍, ഷൈല ജോയ് എന്നിവരൊഴികെയുള്ള എല്ലാ പഞ്ചായത്ത് അംഗങ്ങളും അനുകൂല തീരുമാനമെടുത്തതായും കണ്ടത്തെി. ഇത് കോണ്‍ഗ്രസിന്‍െറ മദ്യനിരോധത്തിന് എതിരായതിനാല്‍ നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും സാംസ്കാരിക നിലയത്തിലെ കെട്ടിടം മദ്യശാലക്കനുവദിച്ച തീരുമാനത്തില്‍ അച്ചടക്ക നടപടി എടുക്കാതിരിക്കാന്‍ വിശദീകരണം എന്തെങ്കിലുമുണ്ടെങ്കില്‍ ഏഴുദിവസത്തിനകം രേഖാമൂലം സമര്‍പ്പിക്കണമെന്നും നിശ്ചിത സമയത്തിനകം വിശദീകരണം ലഭിക്കുന്നില്ളെങ്കില്‍ അനന്തരനടപടികള്‍ സ്വീകരിക്കുമെന്നും കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ 2015 സെപ്റ്റംബര്‍ 16ന് പഞ്ചായത്ത് ഭരണസമിതിക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.