മാനന്തവാടി: മീനങ്ങാടിയും കാക്കവയലും പകര്‍ന്ന കരുത്തില്‍ പതിവുപോലെ സുല്‍ത്താന്‍ ബത്തേരിയുടെ പടയോട്ടം. ജില്ലാ സ്കൂള്‍ കായികമേളയുടെ രണ്ടാം ദിനം പിന്നിടുമ്പോള്‍ കിരീടം ലക്ഷ്യമാക്കി സുല്‍ത്താന്‍ ബത്തേരി ഉപജില്ലയും മീനങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളും കുതിപ്പ് തുടരുകയാണ്. 66 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 43 സ്വര്‍ണവും 33 വെള്ളിയും 22 വെങ്കലവും നേടി 357 പോയന്‍േറാടെയാണ് ബത്തേരി ഒന്നാം സ്ഥാനത്ത് തുടരുന്നത്. 14 സ്വര്‍ണവും 25 വെള്ളിയും 17 വെങ്കലവുമായി 175 പോയന്‍േറാടെ മാനന്തവാടി ഉപജില്ല രണ്ടാം സ്ഥാനത്തും എട്ടുവീതം സ്വര്‍ണവും വെള്ളിയും 20 വെങ്കലവും നേടി 86 പോയന്‍േറാടെ വൈത്തിരി ഉപജില്ല മൂന്നാം സ്ഥാനത്തും തുടരുന്നു. സ്കൂള്‍ വിഭാഗത്തില്‍ 19 സ്വര്‍ണവും 12 വെള്ളിയും ഏഴ് വെങ്കലവും നേടി 138 പോയന്‍േറാടെ മീനങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒന്നാം സ്ഥാനത്ത് വ്യക്തമായ മേധാവിത്വം നേടിക്കഴിഞ്ഞു. 11 സ്വര്‍ണവും അഞ്ച് വെള്ളിയും നാല് വെങ്കലവുമായി 74 പോയന്‍േറാടെ ഗവ. ഹയര്‍ സെക്കന്‍ഡറി കാക്കവയല്‍ രണ്ടാം സ്ഥാനത്തും ഏഴ് സ്വര്‍ണവും 11 വെള്ളിയും നാല് വെങ്കലവുമായി 72 പോയന്‍േറാടെ കാട്ടിക്കുളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൂന്നാം സ്ഥാനത്തും തുടരുന്നു. മേളയുടെ ആരംഭ ദിനത്തില്‍ രണ്ടാം സ്ഥാനത്തായിരുന്ന കാട്ടിക്കുളത്തെ രണ്ട് പോയന്‍റ് വ്യത്യാസത്തില്‍ പിന്തള്ളിയാണ് കാക്കവയല്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചത്. സമാപന ദിവസമായ തിങ്കളാഴ്ച റിലേ അടക്കം 28 ഇനങ്ങളിലാണ് ഫൈനല്‍ നടക്കാനുള്ളത്. അത്യദ്ഭുതങ്ങളൊന്നും നടന്നില്ളെങ്കില്‍ മീനങ്ങാടിയും ബത്തേരിയും കിരീടം ഉറപ്പിക്കും. മീറ്റില്‍ വേഗമേറിയ താരങ്ങളെ ഞായറാഴ്ച നിശ്ചയിച്ചു. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ കാക്കവയല്‍ ജി.എച്ച്.എസ്.എസിലെ ദേശീയ താരം എം.എസ്. ബിബിന്‍ 11.55 സെക്കന്‍ഡില്‍ വേഗരാജാവായി. സീനിയര്‍ ഗേള്‍സ് 100 മീറ്ററില്‍ ആതിഥേയരായ ജി.വി.എച്ച്.എസ്.എസ് മാനന്തവാടിയുടെ വി.സി. ശ്രുതി (13.74 സെ) ആണ് ഫാസ്റ്റസ്റ്റ്. ജൂനിയര്‍ ബോയ്സ് 100 മീറ്ററില്‍ ബത്തേരി അസംപ്ഷന്‍ ഹൈസ്കൂളിലെ മുഹമ്മദ് ഇല്യാസും (11.77) ജൂനിയര്‍ ഗേള്‍സ് 100 മീറ്ററില്‍ മീനങ്ങാടി സ്കൂളിലെ എം.ആര്‍. മഞ്ജുഷയും (13.16) ഒന്നാമതത്തെി. സബ് ജൂനിയറില്‍ ബത്തേരി സെന്‍റ് ജോസഫ്സിലെ സി.എം. ശരത് രാജും (12.68) കാക്കവയല്‍ സ്കൂളിലെ ഷഹാബ സലീമും (14.23) ഫാസ്റ്റസ്റ്റായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.