വയനാട്ടുകാരനായ വ്യാപാരി കര്‍ണാടകയില്‍ കോടികള്‍ തട്ടിയെന്ന് ആരോപണം

സുല്‍ത്താന്‍ ബത്തേരി: കര്‍ണാടകയിലെ കുശാല്‍നഗറില്‍നിന്ന് ലോഡുകണക്കിന് ഇഞ്ചി വിലക്കെടുത്ത് പണം കൊടുക്കാതെ സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ വ്യാപാരി മുങ്ങിയെന്ന് ആരോപണം. വ്യാപാരിയെ തേടി കുശാല്‍നഗറിലെ ഇഞ്ചികര്‍ഷകര്‍ വയനാട്ടിലത്തെി. കടക്കെണിയിലായ ഇഞ്ചികര്‍ഷകന്‍ വിഷംകഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്നാണ് ശനിയാഴ്ച ഇവര്‍ ബത്തേരിയിലത്തെിയത്. കര്‍ണാടകയിലെയും കേരളത്തിലെയും നിരവധികര്‍ഷകരാണ് തട്ടിപ്പില്‍ കുടുങ്ങിയതെന്ന് കുശാല്‍നഗര്‍ സ്വദേശികളായ എ.എസ്. രാമണ്ണ, എച്ച്.എന്‍. ശേഖര്‍, പ്രസാദ് പെരിയപട്ടണം, കണ്ണൂര്‍ ചെമ്പേരി സ്വദേശി ജിജി, എമ വി. തോമസ് നടവയല്‍ (വയനാട്), പി.എന്‍. അനില്‍കുമാര്‍, എം.ടി. ബേബി, ഹരീഷ്, സുനില്‍, ബസവരാജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രണ്ടു പതിറ്റാണ്ടിലേറെയായി കുടകില്‍ സ്ഥിരമായി ഇഞ്ചിവ്യാപാരം നടത്തിവന്ന വ്യാപാരി ഗ്രൂപ്പിന്‍െറ ഏജന്‍റായിരുന്നയാള്‍ക്കെതിരെയാണ് ആരോപണം. ഇയാള്‍ ഏറെ കാലമായി സ്വന്തമായാണ് വ്യാപാരം നടത്തിവരുന്നത്. പെരിയപട്ടണം, കുശാല്‍നഗര്‍ തുടങ്ങി കുടകിലെ ഇഞ്ചിപ്പാടങ്ങളില്‍നിന്ന് ഇഞ്ചി ലോഡുകള്‍ കയറ്റിപ്പോയ വകയില്‍ കോടികളുടെ വെട്ടിപ്പാണ് നടത്തിയതത്രെ. ശനിയാഴ്ച ബത്തേരിയിലത്തെിയ 10 കര്‍ഷകര്‍ക്കുമാത്രം 1.32 കോടി രൂപ നല്‍കാനുണ്ട്. ഇയാള്‍ 2015 ഒക്ടോബര്‍ മുതല്‍ മുങ്ങിയിരിക്കുകയാണ്. എന്നാല്‍, സംഭവവുമായി ബന്ധമില്ളെന്നും ഇയാളടക്കം കര്‍ണാടകയിലെ ഇഞ്ചിപ്പാടങ്ങളില്‍നിന്ന് പല ഏജന്‍റുമാരും ചരക്കത്തെിക്കാറുണ്ടെന്നും ഇവര്‍ക്കുള്ള പണം കൃത്യമായി നല്‍കാറുണ്ടെന്നുമാണ് വ്യാപാര ഗ്രൂപ്പിന്‍െറ പ്രതികരണം. പണം നല്‍കുകയോ പ്രശ്നം പരിഹരിക്കുകയോ ചെയ്യാത്ത പശ്ചാത്തലത്തില്‍ കുശാല്‍നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.