ഇതര സംസ്ഥാന കുട്ടികളുടെ ബാലവേല ജില്ലയില്‍ സജീവം

വൈത്തിരി: ശക്തമായ ബാലവേല നിരോധ നിയമം നിലനില്‍ക്കുമ്പോഴും ഇതര സംസ്ഥാനത്തെ കുട്ടികളെ ഉപയോഗിച്ചുള്ള ബാലവേല ജില്ലയില്‍ സജീവം. ജില്ലയിലെ വടക്കന്‍ മേഖലകളിലാണ് ഇത് വ്യാപകം. നേരത്തേ തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള കുട്ടികളാണ് തൊഴിലിനത്തെിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ ബംഗാള്‍, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ കുട്ടികളാണ് കൂടുതല്‍. പുറമെ ആദിവാസി വിഭാഗത്തില്‍പെട്ട കുട്ടികളെയും തൊഴിലെടുപ്പിക്കുന്നുണ്ട്. വയനാട് ചൈല്‍ഡ്ലൈന്‍െറ കണക്കുപ്രകാരം 2014 ഏപ്രില്‍ മുതല്‍ 2015 മേയ് വരെ 60ഓളം പരാതികളാണ് ബാലവേലയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. കഴിഞ്ഞ വര്‍ഷം പനമരം അഞ്ചുകുന്നിലെ ഫാക്ടറിയില്‍ 13നും 16നും ഇടയില്‍ പ്രായമുള്ള അസം സ്വദേശികളായ നാല് കുട്ടികളെക്കൊണ്ട് പണിയെടുപ്പിക്കുന്നത് അധികൃതര്‍ പിടിച്ചിരുന്നു. ഇവര്‍ തുച്ഛമായ കൂലിക്ക് ഏജന്‍റ് വഴിയാണ് നാട്ടിലത്തെിയത്. ഈ വര്‍ഷം ചൈല്‍ഡ്ലൈന്‍െറ പരിശോധനയില്‍ സുല്‍ത്താന്‍ ബത്തേരി കുപ്പാടിയിലെ ഡോക്ടറുടെ വീട്ടില്‍ ജോലിചെയ്തുവരുകയായിരുന്ന 11 വയസ്സുകാരിയായ ആദിവാസി ബാലികയെ മോചിപ്പിച്ചിരുന്നു. ഈ സംഭവത്തില്‍ പൊലീസ് കേസടുക്കുകയും ചെയ്തു. മുള്ളന്‍കൊല്ലി പാളക്കൊല്ലി കോളനിയില്‍ 18ന് താഴെ പ്രായമുള്ള നാലു കുട്ടികള്‍ കര്‍ണാടകയിലെ കുടകില്‍ കാടുവെട്ടുന്ന കരാര്‍ ജോലിക്കായി മാസങ്ങള്‍ക്കുമുമ്പ് അതിര്‍ത്തി കടന്നിരുന്നു. ഇത്തരം കുട്ടികളില്‍ മിക്കവരും വിദ്യാഭ്യാസം പാതിവഴിയില്‍ നിലച്ചവരും 14നും 16നും ഇടയില്‍ പ്രായമുള്ളവരുമാണ്. കുറഞ്ഞ കൂലിക്ക് കുട്ടികളെ എത്തിക്കുന്ന ഏജന്‍റുമാര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നുണ്ട്. ഭക്ഷണവും താമസസൗകര്യവും നല്‍കിയാല്‍ എത്ര കുട്ടികളെ വേണമെങ്കിലും ലഭിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ജില്ലയില്‍ കാപ്പി, കുരുമുളക്, അടക്ക വിളവെടുപ്പ് സീസണുകള്‍ ആരംഭിക്കാനിരിക്കെ കൂടുതല്‍ കുട്ടികള്‍ പണിക്കത്തെുന്ന സാഹചര്യവുമുണ്ട്. ബിസ്കറ്റ് കമ്പനികള്‍, ചെറുകിട-വന്‍കിട നിര്‍മാണ യൂനിറ്റുകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളിലും ബാലവേല നടന്നുവരുന്നുണ്ട്. രേഖകളില്‍ ഉയര്‍ന്ന പ്രായം രേഖപ്പെടുത്തിയാണ് പല സ്ഥാപനങ്ങളും കുട്ടികളെ ജോലിയെടുപ്പിക്കുന്നത്. കാര്യമായ ഇടപെടലുകള്‍ അധികൃതരില്‍നിന്ന് ഉണ്ടാകുന്നുമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.