മഴക്കെടുതി പ്രദേശങ്ങള്‍ ആര്‍.ഡി.ഒ സന്ദര്‍ശിച്ചു

ഗൂഡല്ലൂര്‍: കൂനൂര്‍ ആര്‍.ഡി.ഒ ഗീതപ്രിയ മഴക്കെടുതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. കെടുതികളുണ്ടായാല്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളെക്കുറിച്ച് താലൂക്ക് ജീവനക്കാരുമായി ചര്‍ച്ച നടത്തി. തഹസില്‍ദാര്‍ ജോണ്‍മനോഹര്‍, റെയ്ഞ്ചര്‍ ശിവ, ഫയര്‍ഫോഴ്സ് ഓഫിസര്‍ രാമലിംഗം, പൊതുമരാമത്ത് ഡിവിഷനല്‍ എന്‍ജിനീയര്‍ സത്യശീലന്‍, കൂനൂര്‍ നഗരസഭാ കമീഷണര്‍ നീലേശ്വരന്‍, ബി.ഡി.ഒ സുരേഷ്കുമാര്‍, വൈദ്യുതി ബോര്‍ഡ് അസി.എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ശിവശങ്കരന്‍, ഹോര്‍ട്ടി കള്‍ച്ചര്‍ വകുപ്പ് ഉപഡയറക്ടര്‍ ഉമാറാണി തുടങ്ങിയവര്‍ പങ്കെടുത്തു. മഴ തുടരുന്നപക്ഷം താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റിത്താമസിപ്പിക്കേണ്ടിവന്നാല്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളെക്കുറിച്ചും അപായകരമായ മരങ്ങള്‍ കണ്ടത്തൊനും നിര്‍ദേശിച്ചു. നഗരത്തില്‍ പുതിയ കൈയേറ്റങ്ങല്‍ നടക്കാതിരിക്കാന്‍ അധികാരികള്‍ നിരീക്ഷണം നടത്തണമെന്നും ആര്‍.ഡി.ഒ ആവശ്യപ്പെട്ടു. മഴക്കെടുതി ഭീഷണിപ്രദേശമായ ശിത്തിവിനായകര്‍ കോളനി, കന്നിമാരിയമ്മന്‍ ക്ഷേത്രം, ഓട്ടുപട്ടറൈ, എം.ജി.ആര്‍ നഗര്‍ പ്രദേശങ്ങള്‍ ആര്‍.ഡി.ഒ സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.