കാട്ടുപന്നി കെണിയില്‍ കുടുങ്ങി; വനം വകുപ്പുകാരെ നാട്ടുകാര്‍ തടഞ്ഞു

പനമരം: നെയ്കുപ്പ വനയോരത്തെ അമ്മാനിയില്‍ കാട്ടുപന്നി കെണിയില്‍ കുടുങ്ങി. അന്വേഷിക്കാനത്തെിയ വനംവകുപ്പ് ജീവനക്കാരെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. രണ്ടു മണിക്കൂറോളം നീണ്ട സംഘര്‍ഷാവസ്ഥ പൊലീസ് ഇടപെട്ടാണ് ശാന്തമാക്കിയത്. ബുധനാഴ്ച വെളുപ്പിനാണ് പനമരം അമ്മാനി കോട്ടവയലില്‍ കാട്ടുപന്നിയെ കെണിയില്‍ കുടുങ്ങിയനിലയില്‍ കണ്ടത്. തുടര്‍ന്ന് ഒമ്പതു മണിയോടെ വനംവകുപ്പ് ജീവനക്കാര്‍ എത്തി. കെണിയില്‍നിന്ന് പന്നിയെ മോചിപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ സംഘടിച്ചത്തെിയ 100ഓളം നാട്ടുകാര്‍ പന്നിയെ വെടിവെച്ചുകൊല്ലണമെന്ന് ആവശ്യപ്പെട്ടു. കാട്ടുമൃഗങ്ങള്‍ കാരണം പുറത്തിറങ്ങാന്‍ കഴിയുന്നില്ളെന്നായിരുന്നു നാട്ടുകാരുടെ ആക്ഷേപം. എന്നാല്‍, വനംവകുപ്പ് ജീവനക്കാര്‍ ഇത് നിഷേധിച്ചു. കെണിവെച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞതോടെ സംഘര്‍ഷാവസ്ഥയായി. ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍ കെ. ബാബുരാജ്, നെയ്കുപ്പ ഫോറസ്റ്റ് ഓഫിസര്‍ കെ. ശ്രീജിത്ത്, താരനാഥ്, കെ.ജി. ഷാജന്‍ എന്നിവരെയാണ് നാട്ടുകാര്‍ വളഞ്ഞുവെച്ചത്. 10 മണിക്ക് തുടങ്ങിയ സംഘര്‍ഷം 12 വരെ നീണ്ടു. ഇതിനിടെ മാനന്തവാടി തഹസില്‍ദാര്‍ ടി. സോമനാഥനും സ്ഥലത്തത്തെി. പ്രദേശത്തെ വന്യമൃഗശല്യം സംബന്ധിച്ച് അടുത്ത ദിവസം നാട്ടുകാരുടെ യോഗം വിളിക്കാന്‍ തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള ചര്‍ച്ചയില്‍ തീരുമാനമായി. തുടര്‍ന്ന് മുത്തങ്ങയില്‍നിന്ന് ഡോ. ജിജി എത്തി പന്നിയെ മയക്കുവെടി വെച്ചു. 120 കിലോയിലേറെ തൂക്കമുള്ള പന്നിയെ പിന്നീട് വനം അധികൃതര്‍ ഉള്‍ക്കാട്ടില്‍ കൊണ്ടുപോയി വിട്ടു. രണ്ടു ദിവസം മുമ്പ് കാട്ടുപന്നിയെ വേട്ടയാടിയതിന് ഇവിടെ ഏതാനും പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തിരുന്നു. നാട്ടുകാരുടെ രോഷത്തിന് ഇതും കാരണമായിട്ടുണ്ട്. കാട്ടുപന്നിക്കു പുറമെ കാട്ടാനയും ഇവിടെ സ്ഥിരമായി എത്താറുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.