മാനന്തവാടി: തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് ഡി.സി.സി ജന. സെക്രട്ടറി പി.വി. ജോണ്‍ ആത്മഹത്യ ചെയ്ത സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ എത്തിയ കെ.പി.സി.സി സമിതി ഫോറസ്റ്റ് ഐ.ബിയില്‍ പ്രവര്‍ത്തകരുടെ മൊഴി രേഖപ്പെടുത്തുന്നതിനിടെ പുറത്ത് ബഹളവും സംഘര്‍ഷാവസ്ഥയും. അണികളുടെ രോഷപ്രകടനം സംഘര്‍ഷാവസ്ഥയിലത്തെി. സമിതി അധ്യക്ഷന്‍ അഡ്വ. പി.എം. സുരേഷ് ബാബു, അംഗങ്ങളായ വി. നാരായണന്‍, എം.പി. ജാക്സണ്‍ എന്നിവരാണ് പ്രവര്‍ത്തകരില്‍ നിന്ന് മൊഴി രേഖപ്പെടുത്തുകയും പരാതികള്‍ വാങ്ങുകയും ചെയ്തത്. ഇതിനിടയില്‍ ഉച്ചക്ക് 12.30ഓടെ ജോണിന്‍െറ ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിക്കപ്പെട്ട സില്‍വി തോമസ്, ലേഖ രാജീവന്‍, വി.കെ. ജോസ്, സാബു മണിത്തൊട്ടി എന്നിവര്‍ സ്ഥലത്തത്തെി. ഇവരെ കണ്ടതോടെ പ്രവര്‍ത്തകരുടെ ദേഷ്യം ഇരട്ടിച്ചു. അടക്കി പ്രകടിപ്പിച്ച പ്രതിഷേധം പെട്ടെന്ന് ഇവര്‍ക്കുനേരെ തിരിഞ്ഞ് ബഹളമായി മാറുകയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ ഇത് ചിത്രീകരിക്കുന്നതിനിടെ കൂടിനിന്ന പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും സില്‍വിയെ ലക്ഷ്യമാക്കി മഷിക്കുപ്പിയെറിഞ്ഞു. സില്‍വിയുടെയും സമീപത്തുനിന്ന മാധ്യമപ്രവര്‍ത്തകരുടെയും വസ്ത്രത്തില്‍ മഷി പുരളുകയും ചെയ്തു. ഇതോടെ മഷിയെറിഞ്ഞതാരാണെന്നതിനെ ചൊല്ലി പ്രവര്‍ത്തകര്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടി. ഇതിനിടയില്‍ ആരോ പൊലീസില്‍ വിവരമറിയിച്ചതോടെ മാനന്തവാടി എ.എസ്.ഐ വസന്തകുമാറിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തത്തെി ബഹളം ശമിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പാര്‍ട്ടി നടപടിക്ക് വിധേയരായവരുടെ മൊഴികള്‍ രേഖപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ ആരോപണവിധേയരെ തടഞ്ഞുവെച്ചു. ഒടുവില്‍ സമിതി അധ്യക്ഷന്‍ അഡ്വ. പി.എം. സുരേഷ്ബാബു പുറത്തിറങ്ങി നടപടിക്ക് വിധേയരായവരുടെ മൊഴികള്‍ രേഖപ്പെടുത്തില്ളെന്ന് ഉറപ്പുനല്‍കിയതോടെയാണ് ബഹളം ശമിച്ചത്. തുടര്‍ന്ന് സമിതി അന്വേഷണം തുടരുകയും ചെയ്തു.കെ.പി.സി.സി സെക്രട്ടറിമാരായ കെ.കെ. അബ്രഹാം, എം.എസ്. വിശ്വനാഥന്‍, മുന്‍ ഡി.സി.സി പ്രസിഡന്‍റ് പി.വി. ബാലചന്ദ്രന്‍, ഡി.സി.സി ഭാരവാഹികളായ എം.ജി. ബിജു, അഡ്വ. ശ്രീകാന്ത് പട്ടയന്‍, ബ്ളോക് കോണ്‍ഗ്രസ് പ്രസിഡന്‍റ് അച്ചപ്പന്‍ കുറ്റിയോട്ടില്‍, എ. പ്രഭാകരന്‍ മാസ്റ്റര്‍, എ.പി. ശ്രീകുമാര്‍, പി.കെ. കുഞ്ഞിമൊയ്തീന്‍ തുടങ്ങിയ നേതാക്കളിടപെട്ടാണ് പ്രവര്‍ത്തകരെ ശാന്തരാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.