കല്‍പറ്റ: മാനസികരോഗിയായിരുന്ന തന്നെ കബളിപ്പിച്ച് സഹോദരന്‍ സ്ഥലം തട്ടിയെടുത്തതായി പുല്‍പള്ളി ചൂരക്കാത്തടത്തില്‍ പി.എന്‍. ജയമോള്‍, മകന്‍ അരുണ്‍ ചാക്കോ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 59 വയസ്സുള്ള താന്‍ മാനസികരോഗിയും മകന്‍ വൈകല്യമുള്ള ആളുമാണ്. തന്‍െറ വിവാഹമോചനം വഴി കോടതിയില്‍ നിന്നും ജീവനാംശമായി 15 ലക്ഷം രൂപ ലഭിച്ചിരുന്നു. ഈ പണം കൊണ്ട് 2004-ല്‍ താന്നിത്തെരുവ് പുല്യാട്ടേല്‍ ബാബു എന്നയാളുടെ ഒരു ഏക്കര്‍ സ്ഥലവും വീടും തന്‍െറ പേരില്‍ വാങ്ങി. 2004 മുതല്‍ 2010 വരെ അവിടെ താമസിച്ചുവരികയായിരുന്നു. എന്നാല്‍, മാനസികനില തെറ്റിയിരുന്ന സമയത്ത് സഹോദരന്‍ ഈ സ്ഥലവും വീടും ബലമായി എഴുതി വാങ്ങിച്ചു. 35 ലക്ഷം രൂപക്ക് സ്വത്ത് വില്‍ക്കുകയും തങ്ങളെ അവിടെ നിന്ന് ഇറക്കിവിടുകയും ചെയ്തു. എന്നാല്‍, നികുതി വെട്ടിക്കുന്നതിനായി ഈ സ്ഥലം ഏഴര ലക്ഷം രൂപക്ക് വിറ്റുവെന്നാണ് രേഖകളില്‍ കാണിച്ചിരിക്കുന്നത്. ഇപ്പോള്‍ തങ്ങള്‍ താമസിക്കുന്നത് സഹോദരന്‍െറ ഭാര്യയുടെ പേരിലുള്ള വീട്ടിലാണ്. ഇത്രകാലമായിട്ടും സ്വത്ത് തങ്ങളുടെ പേരില്‍ എഴുതിത്തരുന്നതിനോ വിറ്റുകിട്ടിയ തുക തനിക്ക് തരുന്നതിനോ സഹോദരന്‍ കൂട്ടാക്കിയിട്ടില്ല. ഇപ്പോള്‍ ചെലവിനുള്ള പണം പോലുമില്ലാതെ വിഷമിക്കുകയാണ്. മകനുള്ള വികലാംഗ ആനുകൂല്യവും കിട്ടിയിട്ടില്ളെന്ന് അവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.