പനമരം: നെയ്കുപ്പ കാട്ടില്‍നിന്നും കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത് തടയാനുള്ള നടപടികള്‍ ഫലപ്രദമാകുന്നില്ളെന്ന് ആക്ഷേപം. കാട്ടാനകള്‍ വീട് തകര്‍ത്തതിനെ തുടര്‍ന്ന് അന്വേഷിക്കാനത്തെിയ വനപാലകരെ കഴിഞ്ഞ ദിവസം പാതിരിയില്‍ നാട്ടുകാര്‍ തടഞ്ഞുവെച്ചിരുന്നു. ഈ രീതിയിലുള്ള സമരങ്ങള്‍ പ്രദേശത്ത് പതിവായിട്ടും ശാശ്വത പരിഹാരത്തിനുള്ള ആലോചനകള്‍ പോലും ഉണ്ടാകുന്നില്ല. പാതിരി കാട്ടുനായ്ക്ക കോളനിയിലെ രവിയുടെ വീടാണ് കഴിഞ്ഞ ശനിയാഴ്ച ആന തകര്‍ത്തത്. എന്നാല്‍, സംഭവം അന്വേഷിക്കാന്‍ വനം അധികൃതര്‍ എത്തുന്നത് ഞായറാഴ്ചയാണ്. ഒരു രാത്രി മുഴുവന്‍ ജനത്തിന് ഉറങ്ങാതിരിക്കേണ്ടി വന്നു. ഒരു മാസം മുമ്പ് അഞ്ഞണിക്കുന്നിലും നാട്ടുകാര്‍ക്ക് ഉദ്യോഗസ്ഥരെ തടഞ്ഞു വെക്കേണ്ടി വന്നിരുന്നു. ആന ഇറങ്ങുമ്പോഴൊക്കെ വനം ഉദ്യോഗസ്ഥരത്തെുകയും നാട്ടുകാര്‍ പ്രതിഷേധിക്കുകയും ചെയ്യുക ഇവിടെ പതിവായിരിക്കുകയാണ്. നീര്‍വാരം, കല്ലുവയല്‍, അമ്മാനി, അഞ്ഞണിക്കുന്ന്, പുഞ്ചവയല്‍, കായക്കുന്ന്, പാതിരിയമ്പം, ചെക്കിട്ട, ചെഞ്ചടി എന്നിവിടങ്ങളിലൊക്കെ കാട്ടാനകള്‍ സ്ഥിരമായി എത്താറുണ്ട്. വനപ്രദേശത്തു നിന്നും ഏഴ് കിലോമീറ്ററിലേറെ ദൂരമുള്ള പനമരം ടൗണ്‍, നെല്ലിയമ്പം, കാവടം ഭാഗത്തും അടുത്തിടെയായി കാട്ടാനകള്‍ എത്തുന്നത് സാധാരണമായി. ആന എത്താന്‍ തീരെ സാധ്യതയില്ലാത്ത കരണിയിലും വരദൂരിലും ഒരു മാസം മുമ്പാണ് കാട്ടാന എത്തി ഏറെ നാശങ്ങള്‍ വരുത്തിയത്. നടവയല്‍- പുല്‍പള്ളി റോഡിലെ നെയ്കുപ്പ പാലം മുതല്‍ കല്ലുവയല്‍ വരെ എട്ട് കിലോമീറ്ററോളം വരും. ഇത്രയും ദൂരത്തിനിടയില്‍ കാട്ടാന പ്രതിരോധ കിടങ്ങുണ്ടെങ്കിലും പ്രയോജനമില്ല. എട്ട് കിലോമീറ്റര്‍ വനമേഖലയില്‍ ആനകളെ പുറത്തിറങ്ങാന്‍ കഴിയാത്ത രീതിയില്‍ പ്രതിരോധിച്ചാല്‍ നിരവധി പ്രദേശങ്ങള്‍ രക്ഷപ്പെടും. കിടങ്ങിന്‍െറ വശങ്ങള്‍ ആന ഇടിച്ചു നിരത്തുന്നതിനാല്‍ വൈദ്യുതി വേലിയാണ് ഗുണം ചെയ്യുക. നീര്‍വാരത്തെ ചില കര്‍ഷകര്‍ സ്വന്തം ചെലവില്‍ വൈദ്യുതി വേലി സ്ഥാപിച്ച് കൃഷിയിടം സംരക്ഷിക്കുന്നുണ്ട്. എന്നാല്‍, ഇതിനുള്ള ചെലവ് താങ്ങാന്‍ കഴിയാത്തതാണെന്ന് കര്‍ഷകര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.