മോഹനന്‍െറ മരണം: മാതാപിതാക്കള്‍ കോടതിയില്‍

കല്‍പറ്റ: മടക്കിമലയില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ട ചോലയില്‍ മോഹനന്‍െറ മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹൈകോടതിയെ സമീപിച്ചു. മോഹനന്‍െറ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് മാതാപിതാക്കളായ കൃഷ്ണനും ശോഭനയും കോടതിയിലത്തെിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും കാര്യക്ഷമമായ അന്വേഷണത്തിലൂടെ സത്യം പുറത്തുകൊണ്ടുവരണമെന്നുമാണ് ഇവരുടെ ആവശ്യം. അഞ്ചുമാസത്തിലേറെയായി പൊലീസ് അന്വേഷിച്ചിട്ടും ആത്മഹത്യയാണോ അപകടമരണമാണോ കൊലപാതകമാണോ എന്ന പ്രാഥമിക നിഗമനത്തില്‍ പോലുമത്തൊന്‍ കഴിഞ്ഞിട്ടില്ളെന്ന് മാതാപിതാക്കള്‍ പറയുന്നു. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസില്‍ പുരോഗതിയും ഇല്ലാതായപ്പോള്‍ അന്നത്തെ എസ്.പി അജീത ബീഗത്തിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അന്വേഷണം കല്‍പറ്റ സി.ഐക്ക് കൈമാറി. എന്നിട്ടും കാര്യമായ പുരോഗതിയൊന്നുമുണ്ടായില്ല. പിന്നീട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കും പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ഏപ്രില്‍ 27ന് രാവിലെയാണ് മോഹനനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടത്തെിയത്. രാത്രി 10.30ഓടെ ഒരു ഫോണ്‍കാള്‍ വന്നതിനത്തെുടര്‍ന്ന് വീട്ടില്‍നിന്നിറങ്ങിയ മോഹനനെ പിന്നീട് മരിച്ച നിലയില്‍ കണ്ടത്തെുകയായിരുന്നു. മോഹനന്‍ ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവുമില്ല. വീടിനരികെയുള്ള ചിരപരിചിതമായ വഴിയില്‍ അപകടത്തില്‍പെട്ട് കിണറ്റില്‍ വീഴാനും സാധ്യത കുറവാണ്. സംഭവസ്ഥലത്തുനിന്ന് പ്രാഥമിക തെളിവുകള്‍ ശേഖരിക്കാന്‍പോലും പൊലീസ് തയാറായിരുന്നില്ളെന്ന് മാതാപിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. അസിസ്റ്റന്‍റ് സര്‍ജന്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയോട്ടിക്കേറ്റ ക്ഷതമാണ് മരണകാരണം. ആശാരിപ്പണിക്കാരനായിരുന്ന മോഹനന് ഭാര്യയും മൂന്നു മക്കളുമുണ്ട്. വൃദ്ധരായ മാതാപിതാക്കളും മോഹനന്‍െറ സംരക്ഷണയിലായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.