മാനന്തവാടി: തെരഞ്ഞെടുപ്പ് തോല്‍വിയത്തെുടര്‍ന്ന് ആത്മഹത്യചെയ്ത ഡി.സി.സി ജന. സെക്രട്ടറി പി.വി. ജോണിന്‍െറ ബന്ധുക്കള്‍ മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ഡി.ജി.പി എന്നിവര്‍ക്ക് പരാതിനല്‍കി. ആത്മഹത്യക്ക് പ്രേരകരായ ഡി.സി.സി പ്രസിഡന്‍റ് കെ.എല്‍. പൗലോസ്, മാനന്തവാടി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് സില്‍വി തോമസ്, ബ്ളോക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് വി.കെ. ജോസ്, മുന്‍ ഗ്രാമപഞ്ചായത്തംഗം ലേഖ രാജീവന്‍ എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി കേസെടുക്കണമെന്നാണ് മകന്‍ വര്‍ഗീസ് പി. ജോണ്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്്. ഇവരുടെ എതിര്‍ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണ് ഉറച്ച സീറ്റില്‍ ചാച്ചന്‍ പരാജയപ്പെടാന്‍ കാരണം. ഇതിലുണ്ടായ മനോവിഷമമാണ് ആത്ഹമത്യയിലേക്ക് പ്രേരിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു. മാനന്തവാടി നഗരസഭയിലെ 34ാം വാര്‍ഡായ പുത്തന്‍പുരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച പി.വി. ജോണിന് 39 വോട്ട് മാത്രമാണ് ലഭിച്ചത്. ഇതില്‍ വിഷമിതനായ അദ്ദേഹം ആത്മഹത്യാ കുറിപ്പെഴുതിവെച്ച് നവംബര്‍ എട്ടിന് മാനന്തവാടി ബ്ളോക് കോണ്‍ഗ്രസ് ഓഫിസിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു. കത്തില്‍ പരാമര്‍ശിക്കപ്പെട്ട വി.കെ. ജോസ്, ലേഖ രാജീവന്‍ എന്നിവരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. ആരോപണവിധേയരായ കെ.എല്‍. പൗലോസ്, സില്‍വി തോമസ് എന്നിവര്‍ക്കെതിരെ നടപടിയുണ്ടാകാത്തതില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപക പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കെ.പി.സി.സി നിയോഗിച്ച അഡ്വ. പി.എം. സുരേഷ് ബാബു കണ്‍വീനറായ അന്വേഷണ കമീഷന്‍ ഞായറാഴ്ച തെളിവെടുപ്പിനായി മാനന്തവാടിയിലത്തൊനിരിക്കെയാണ് കുടുംബം നിയമപരമായി നടപടിയുമായി മുന്നോട്ടുപോകുന്നത്. പൊലീസ് ആരോപണ വിധേയരായവരില്‍ പലരുടെയും മൊഴികള്‍ രേഖപ്പെടുത്തിയിരുന്നെങ്കിലും കേസെടുക്കാന്‍ തയാറായിരുന്നില്ല. ഇതിന്‍െറ അടിസ്ഥാനത്തിലാണ് കുടുംബം രേഖാമൂലം പരാതിനല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.