കോളനികളുടെ അടിസ്ഥാനസൗകര്യം; പഞ്ചായത്തുതലത്തില്‍ പ്രതിമാസ യോഗം ചേരണം –കലക്ടര്‍

കല്‍പറ്റ: ജില്ലയിലെ ആദിവാസി കോളനികളുടെ അടിസ്ഥാന ആരോഗ്യ വികസനസൗകര്യം മെച്ചപ്പെടുത്താന്‍ പഞ്ചായത്തുതലത്തില്‍ ഏല്ലാ മാസങ്ങളിലും പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ നേതൃത്വത്തില്‍ യോഗം ചേരണമെന്ന് ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ നിര്‍ദേശിച്ചു. അതത് പ്രദേശങ്ങളിലെ സ്കൂളുകളില്‍നിന്ന് വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക്, ശൈശവവിവാഹം, ഗര്‍ഭിണികളുടെ ആരോഗ്യനില എന്നിവയില്‍ ശ്രദ്ധപുലര്‍ത്തണമെന്നും കലക്ടര്‍ പറഞ്ഞു. കോളനികളിലെ അടിസ്ഥാനസൗകര്യ വികസം നടപ്പാക്കാന്‍ ജില്ലാ ഭരണകൂടത്തിന്‍െറ നേതൃത്വത്തില്‍ നടപ്പാക്കിയ ‘കോളനി മിത്രം’ പരിപാടിയുടെ അവലോകനയോഗത്തില്‍ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്നദ്ധ സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ വിവിധ കോളനികളിലെ വൈദ്യുതീകരിക്കാത്ത വീടുകളുടെ വിവരശേഖരണം നടത്തി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറാന്‍ യോഗം ആവശ്യപ്പെട്ടു. ജില്ലയില്‍ ആദിവാസിമേഖലയില്‍ ശൈശവവിവാഹങ്ങള്‍ കൂടുതലായി കണ്ടത്തെിയ സാഹചര്യത്തില്‍ കോളനി മൂപ്പന്മാര്‍, പഞ്ചായത്ത് പ്രതിനിധികള്‍, ട്രൈബല്‍ സംഘടനാ പ്രതിനിധികള്‍, എം.ആര്‍.എസ്, പ്രീമെട്രിക് സ്കൂളുകള്‍, കോളനി നിവാസികള്‍ എന്നിവര്‍ക്ക് ബോധവത്കരണ ക്ളാസുകള്‍ സംഘടിപ്പിക്കാന്‍ യോഗം ആവശ്യപ്പെട്ടു. ബത്തേരി ട്രൈബല്‍ ഡെവലപ്മെന്‍റ് ഓഫിസ് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ഓടപ്പള്ളം ഹൈസ്കൂളില്‍നിന്ന് പഠനമുപേക്ഷിച്ച മൂന്നു പെണ്‍കുട്ടികളെ തിരിച്ച് സ്കൂളിലത്തെിക്കണം. എം.ആര്‍.എസ് സ്കൂളുകളില്‍ പൊലീസ് ഡിപ്പാര്‍ട്മെന്‍റിന്‍െറ നേതൃത്വത്തില്‍ സ്റ്റുഡന്‍റ് പൊലീസ് കാഡറ്റുകള്‍ക്ക് പരിശീലനത്തിനായി അഞ്ചുലക്ഷം അനുവദിക്കണമെന്ന് പൊലീസ് വകുപ്പ് അഭിപ്രായപ്പെട്ടു. ബത്തേരി പഞ്ചായത്തില്‍ വെള്ളായണി കോളനിയില്‍ എസ്.ടി ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച സാംസ്കാരിക നിലയത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ളബ് അംഗത്വത്തില്‍ എസ്.ടി പ്രാതിനിധ്യമില്ളെന്ന് യോഗം കണ്ടത്തെി. ഇക്കാര്യത്തില്‍ കര്‍ശനനടപടി കൈക്കൊള്ളാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. കോളനികളിലെ 18 വയസ്സിനുമുകളില്‍ പ്രായമുള്ള യുവജനങ്ങള്‍ക്ക് കരിയര്‍ ഗൈഡന്‍സ് ക്ളാസുകളും ക്രിയാത്മക പരിശീലനപരിപാടികളും സംഘടിപ്പിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. യോഗത്തില്‍ നോര്‍ത് വയനാട് ഡി.എഫ്.ഒ നരേന്ദ്രനാഥ് വേളൂരി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.