ഗൂഡല്ലൂര്‍: സര്‍ക്കാര്‍ ഭൂമി കൈയേറുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗൂഡല്ലൂര്‍ ഡിവൈ.എസ്.പി മുന്നറിയിപ്പ് നല്‍കി. ഗൂഡല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുചേര്‍ത്ത പൊലീസ്, വനപാലകരുടെ സംയുക്ത കൂടിയാലോചനാ യോഗത്തിലാണ് ഡിവൈ.എസ്.പി ഗോപി മുന്നറിയിപ്പ് നല്‍കിയത്. വന്യമൃഗ ആക്രമണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ പൊലീസിന് വിവരം നല്‍കണം. വനകൈയേറ്റത്തെക്കുറിച്ച് വിവരം നല്‍കിയാല്‍ പൊലീസ് സഹായം ലഭിക്കാന്‍ ഉടന്‍ നടപടിയുണ്ടാവും. മാവോവാദി സാന്നിധ്യം കണ്ടാലും ഉടന്‍ ഡിവൈ.എസ്.പി.യെ അറിയിക്കണമെന്ന് വനപാലകരോട് ആവശ്യപ്പെട്ടു. പരസ്പരം വിവരം കൈമാറിയാല്‍ കുറ്റുകൃത്യങ്ങളും മറ്റു അനിഷ്ടസംഭവങ്ങളും തടയാന്‍ കഴിയും. വനപാലകരുടെയും പൊലീസിന്‍െറയും ഫോണ്‍ നമ്പറുകള്‍ കൈമാറണമെന്നും തീരുമാനമായി. എല്ലാ പൊലീസ് സ്റ്റേഷന്‍ നമ്പറുകള്‍ നല്‍കാനും ഡിവൈ.എസ്.പി ആവശ്യപ്പെട്ടു. എ.സി.എഫ്, പുഷ്പാകരന്‍, സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍മാരായ ഷറഫുന്നിസ, ലക്ഷ്മണന്‍, ഓംപ്രകാശ്, റെയ്ഞ്ചര്‍മാരായ ശെല്‍വരാജ്, ഗണേശന്‍, ഗോവിന്ദരാജു, മനോഹരന്‍, എസ്.ഐ. ശേഖര്‍, സമ്പത്ത്കുമാര്‍, സ്പെഷല്‍ പൊലീസ് കോണ്‍സ്റ്റബ്ള്‍മാരായ മോഹന്‍ദാസ്, ബാബു, മഹേഷ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.