കല്‍പറ്റ: രണ്ടര ലക്ഷം രൂപ വായ്പയെടുത്ത കുടുംബത്തിനോട് മൊത്തം 31.5 ലക്ഷം രൂപ തിരിച്ചടക്കാന്‍ ആവശ്യപ്പെട്ട് ബാങ്ക് ജപ്തിനടപടിക്കൊരുങ്ങുന്നു. പണയപ്പെടുത്തിയ 1.75 ഏക്കര്‍ സ്ഥലം 2015 നവംബര്‍ 26ന് 24 ലക്ഷം രൂപക്ക് ജപ്തി ചെയ്യാന്‍ ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. രണ്ടര ലക്ഷം രൂപ ലോണ്‍ എടുത്തതിന് 24 ലക്ഷം രൂപയും മുമ്പ് അടച്ച ഏഴര ലക്ഷം രൂപയും കൂട്ടി 31.5 ലക്ഷം രൂപയാണ് ബാങ്ക് അധികൃതര്‍ ഇപ്പോള്‍ തങ്ങളില്‍നിന്ന് ഈടാക്കാന്‍ ശ്രമിക്കുന്നതെന്നും ഏച്ചോം മാങ്കുടിയില്‍ ആനീസും മക്കളായ ജോയി, ജോഷി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം പണമടച്ചിട്ട്, പിന്നീട് നിലപാടു മാറ്റിയാണ് ബാങ്ക് കുടുംബത്തെ കൊള്ളയടിക്കുന്നത്. തന്‍െറ ഭര്‍ത്താവ് മാങ്കുടിയില്‍ തോമസ് കണിയാമ്പറ്റ സൗത് മലബാര്‍ ഗ്രാമീണ്‍ ബാങ്കില്‍നിന്ന് ആധാരം പണയപ്പെടുത്തിയാണ് വായ്പയെടുത്തതെന്ന് ആനീസ് പറഞ്ഞു. കൃഷിനാശവും വിദേശത്ത് ജോലി ചെയ്തിരുന്ന മകന്‍ സണ്ണി 2008ല്‍ ബൈക്കപകടത്തില്‍ മരിച്ചതും കാരണം സാമ്പത്തികമായും മാനസികമായും തകര്‍ന്നതിനാല്‍ ലോണിലേക്ക് പണമൊന്നും അടക്കാന്‍ കഴിഞ്ഞില്ല. നവംബര്‍ 2003ല്‍ ബത്തേരി സബ് കോടതി ബാങ്കിന് അനുകൂലമായി നാലു ലക്ഷത്തിന് സ്ഥലം ജപ്തിചെയ്യാന്‍ വിധിച്ചു. ഭര്‍ത്താവ് കാന്‍സര്‍ ബാധിച്ച് ഓര്‍മ നഷ്ടപ്പെട്ട് കുറേക്കാലം കിടപ്പാവുകയും 2012 ജൂണില്‍ മരിക്കുകയും ചെയ്തു. ബാങ്കില്‍ നിന്ന് നിരന്തര ജപ്തി ഭീഷണിയെ തുടര്‍ന്ന് കിടപ്പാടം വിറ്റ് ബാങ്കിലെ ഇടപാട് തീര്‍ക്കാന്‍ തീരുമാനിച്ചു. 2012ല്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം ഏഴര ലക്ഷം ബാങ്കില്‍ അടച്ചു. ഏക്കറിന് 15 ലക്ഷം രൂപ നിരക്കില്‍ സ്ഥലം വില്‍ക്കാന്‍ ധാരണയുണ്ടാക്കിയ ശേഷം ആ പണം വാങ്ങിയാണ് ബാങ്കിലടച്ചത്. ഒരു മാസത്തിനുള്ളില്‍ ആധാരം തിരികെ തരാമെന്ന് ഉറപ്പുപറഞ്ഞ മാനേജരെ പിന്നീട് സമീപിച്ചപ്പോള്‍ മൂന്നര ലക്ഷം രൂപ അടക്കണമെന്നും അല്ലാത്തപക്ഷം ആധാരം തിരികെ നല്‍കില്ളെന്നും പറഞ്ഞു. മാനസികമായി തകര്‍ന്ന ഞങ്ങള്‍ കല്‍പറ്റയില്‍ വക്കീലിനെ സമീപിക്കുകയും കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. ഹൈകോടതിയില്‍ നടക്കുന്ന കേസിന്‍െറ കാലതാമസം പരിഗണിച്ച് ബാങ്ക് അധികൃതരുമായി പലതവണ ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും ഇപ്പോള്‍ 14 ലക്ഷം അടക്കണമെന്നാണ് ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും പല തവണ പരാതി നല്‍കിയെങ്കിലും ബാങ്ക് അധികൃതര്‍ ഒരു വിട്ടുവീഴ്ചക്കും തയാറായില്ല. പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം ലഭിച്ചില്ളെങ്കില്‍ ബാങ്കിനു മുന്നില്‍ കുടുംബസമേതം അനിശ്ചിതകാല സമരം നടത്തുമെന്നും എല്ലാ രാഷ്ട്രീയ കക്ഷികളും സംഘടനകളും പിന്തുണ നല്‍കണമെന്നും ആനീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.