ജോണിന്‍െറ ആത്മഹത്യ : ഫോണ്‍ സംഭാഷണം അന്വേഷിക്കണം

കല്‍പറ്റ: ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി. ജോണിന്‍െറ മരണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന അഡ്വ. ജോസ് കൂമ്പക്കലിന്‍െറ ഫോണ്‍ സംഭാഷണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് മാനന്തവാടി, പയ്യമ്പള്ളി, തവിഞ്ഞാല്‍, അഞ്ചുകുന്ന്, തൊണ്ടര്‍നാട്, വെള്ളമുണ്ട, എടവക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റുമാര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സംഭാഷണത്തിലുള്ള കാര്യങ്ങള്‍ ഗൗരവമുള്ളതാണ്. ഇതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം. മാനന്തവാടി മുനിസിപ്പാലിറ്റി യു.ഡി.എഫിന് ലഭിക്കാതിരിക്കാന്‍ കോണ്‍ഗ്രസിലെയും ഐ.എന്‍.ടി.യു.സിയിലെയും ചില ഭാരവാഹികളുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നു. കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളെ തോല്‍പിക്കാനായി ഗൂഢാലോചന നടത്തി. എല്‍.ഡി.എഫിന് മുനിസിപ്പാലിറ്റി ലഭിക്കുന്നതിനായി ചര്‍ച്ചകള്‍ നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതും അന്വേഷണ വിധേയമാക്കണം. ഈ ആളുകള്‍ തന്നെയാണ് പി.വി. ജോണിന്‍െറ മരണത്തിന് കാരണക്കാര്‍ ഡി.സി.സി പ്രസിഡന്‍റാണെന്ന് പ്രചരിപ്പിക്കുന്നത്. പാര്‍ട്ടി പ്രതിസന്ധിയിലായ ഘട്ടത്തില്‍ പാര്‍ട്ടിയെ കൂടുതല്‍ ദുര്‍ബലമാക്കുന്നതിനുപിന്നില്‍ നടക്കുന്ന ഇത്തരം ശ്രമങ്ങള്‍ക്ക് ചില ഉന്നതരുടെ പിന്‍ബലമുണ്ട്. ഇത് പ്രതിഷേധാര്‍ഹമാണ്. പി.വി. ജോണിനെ തോല്‍പിക്കാന്‍വേണ്ടി വിമതന് പിന്തുണ നല്‍കിയ അഡ്വ. ജോസ് കൂമ്പങ്ങലിനെയും പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കുമെതിരെയും നിയമപരമായും സംഘടനാപരമായും നടപടിയെടുക്കണം. ഡെന്നിസണ്‍ കണിയാരം, സണ്ണി ജോസ് ചാലില്‍, ഡോളി ജോസഫ്, സിനോ പാറക്കാലയില്‍, സുനില്‍ തൊണ്ടര്‍നാട്, ജിജി വെള്ളമുണ്ട, ശശി എടവക എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.