പനമരം: സാമൂഹിക ആരോഗ്യകേന്ദ്രത്തിന്‍െറ പരിതാപസ്ഥിതിക്ക് മാറ്റമില്ലാത്തത് രോഗികളെ ദുരിതത്തിലാക്കുന്നു. ഒ.പിയില്‍ ഡോക്ടര്‍മാരുടെ എണ്ണക്കുറവും സായാഹ്ന ഒ.പിയില്ലാത്തതും വലിയ പ്രശ്നമായി തുടരുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ കോടികളാണ് ഇവിടത്തെ ഭൗതിക സൗകര്യങ്ങളുടെ വികസനത്തിന് ചെലവാക്കിയത്. ഒ.പി, ഐ.പി കെട്ടിടങ്ങള്‍ക്ക് വലിയ മാറ്റമുണ്ടായി. പതിറ്റാണ്ടിലേറെയായി അടഞ്ഞു കിടന്നിരുന്ന, ഇന്ത്യ പോപുലേഷന്‍ പ്രൊജക്ടില്‍ നിര്‍മിച്ച കെട്ടിടത്തിന്‍െറ ഒരു ഭാഗത്ത് ലാബ് തുടങ്ങിയതും അടുത്തിടെ ഉണ്ടായ നേട്ടമാണ്. ഇതിന്‍െറ തൊട്ടടുത്ത് എക്സ്റേ യൂനിറ്റിന്‍െറ കെട്ടിടത്തിലാണ് പ്രധാന ഒ.പി പ്രവര്‍ത്തിക്കുന്നത്. രാവിലെ ഒ.പിയില്‍ മിക്ക ദിവസവും ഒരു ഡോക്ടറേ ഉണ്ടാവാറുള്ളൂ. അതിനാല്‍ രോഗികള്‍ക്ക് ഏറെ നേരം കാത്തു നില്‍ക്കണം. പതിനൊന്നരക്ക് മുമ്പ് ആശുപത്രിയില്‍ എത്തുന്നവര്‍ക്കേ ഒ.പി പരിശോധന സാധ്യമാകൂവെന്നതും പ്രയാസമുണ്ടാക്കുന്നു. എല്ലാ ദിവസവും ഒ.പിയില്‍ മൂന്ന് ഡോക്ടര്‍മാരെങ്കിലുമുണ്ടായാല്‍ ഈ അവസ്ഥ ഒഴിവാക്കാനാവും. ഒരു മണിയോടെ ഒ.പി പരിശോധന കഴിഞ്ഞാല്‍ ഡോക്ടര്‍മാര്‍ സ്ഥലം വിടുകയാണ് പതിവ്. പിന്നീട് ഐ.പി രോഗികള്‍ക്കും അത്യാവശ്യ ഘട്ടത്തില്‍ ഡോക്ടറുടെ സേവനത്തിന് നെട്ടോട്ടമോടണം. സായാഹ്ന ഒ.പി തുടങ്ങിയാല്‍ ഈ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമാകും. പരിശോധനക്കും ചികിത്സക്കും ആധുനിക ഉപകരണങ്ങളൊന്നുമില്ലാത്തതും പനമരം ആശുപത്രിയെ ആശ്രയിക്കേണ്ടി വരുന്നവരെ ബുദ്ധിമുട്ടിലാക്കുന്നു. പെട്ടെന്ന് ചികിത്സ വേണ്ടവര്‍ കല്‍പറ്റ, മാനന്തവാടി ഭാഗങ്ങളിലേക്ക് പോകാറാണ് പതിവ്. സമീപപ്രദേശങ്ങളില്‍ നിന്നും വാഹനാപകടത്തില്‍പെടുന്നവരെ പനമരം ആശുപത്രിയില്‍ കൊണ്ടുവരുന്ന പ്രവണത അടുത്തകാലത്തായി ഏറിയിട്ടുണ്ട്. എന്നാല്‍, ഇത്തരത്തിലുള്ള ഘട്ടങ്ങളില്‍ രോഗികള്‍ രക്ഷപ്പെടുന്നത് ഭാഗ്യംകൊണ്ടാണ്. ഗര്‍ഭിണികളെ ഇവിടെ എത്തിക്കുമ്പോള്‍ ഗൈനക്കോളജിസ്റ്റിന്‍െറ അഭാവം പ്രശ്നമാകുന്നു. ഒ.പിയിലത്തെുന്നവരില്‍ പകുതിയിലേറെയും സ്ത്രീകളായിരുന്നിട്ടും ഒരു ഗൈനക്കോളജിസ്റ്റിനെ നിയമിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുന്നില്ല. സ്ത്രീകളില്‍ നല്ളൊരു ശതമാനം ആദിവാസികളാണെന്നതും പ്രധാനമാണ്. ഗൈനക്കോളജിസ്റ്റിന്‍െറ ആവശ്യത്തിന് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. ആശുപത്രിയില്‍ അഞ്ചിലേറെ ഡോക്ടര്‍മാര്‍ ഉള്ളതിനാല്‍ ഇപ്പോള്‍ രോഗികള്‍ക്കൊന്നും വലിയ പ്രശ്നമുണ്ടാകുന്നില്ളെന്നാണ് പനമരം ബ്ളോക് പഞ്ചായത്ത് അധികാരികള്‍ പറയുന്നത്. പനമരം ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് സമരം നടത്തുമെന്ന് നേതാക്കള്‍ പറഞ്ഞു. ശയന പ്രദക്ഷിണവും മറ്റുമാണ് തീരുമാനിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.