അവയവദാനം: ഷിബു ജോസഫിന്‍െറ കുടുംബത്തെ പൗരാവലി ആദരിച്ചു

മാനന്തവാടി: അവയവദാനത്തിന്‍െറ മഹത്ത്വം നാടിന് ബോധ്യപ്പെടുത്തിയ കണ്ടാരപ്പള്ളില്‍ ഷിബു ജോസഫിന്‍െറ കുടുംബത്തെ മാനന്തവാടി പൗരാവലി ആദരിച്ചു. ചെറ്റപ്പാലത്തെ വസതിയിലത്തെി മന്ത്രി പി.കെ. ജയലക്ഷ്മി പൗരാവലിയുടെ സ്മൃതിഫലകം ഷിബുവിന്‍െറ ഭാര്യ ഷേര്‍ളി ഷിബുവിന് സമര്‍പ്പിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി അവയവദാന സമ്മതപത്രം കൈമാറി. മസ്തിഷ്ക മരണം സംഭവിച്ചാല്‍ അവയവങ്ങള്‍ ദാനം ചെയ്യാനും മരണാനന്തരം കണ്ണുകള്‍ ദാനം ചെയ്യാനുമുള്ള സമ്മതപത്രം ജ്യോതിര്‍ഗമയ കോഓഡിനേറ്റര്‍ കെ.എം. ഷിനോജ് ഏറ്റുവാങ്ങി. മസ്തിഷ്ക മരണം സംഭവിച്ച ഷിബു ജോസഫിന്‍െറ അവയവങ്ങള്‍ ആറുപേര്‍ക്കാണ് ജീവനേകിയത്. ഷിബുവിന്‍െറ കരള്‍ കേളകം സ്വദേശി ഹരിദാസിനും ഹൃദയം മാഹി സ്വദേശി അബ്ദുല്‍ റഹ്മാനുമാണ് നല്‍കിയത്. കണ്ണുകള്‍ നേത്രബാങ്കിനും കിഡ്നി എറണാകുളത്തെ ആശുപത്രിക്കും കൈമാറി. ഷിബുവിന്‍െറ ഫോട്ടോയില്‍ പുഷ്പാര്‍ച്ചന നടത്തിയ മന്ത്രി കുടുംബാംഗങ്ങളോടൊത്ത് ഏറെനേരം ചെലവഴിച്ചശേഷമാണ് മടങ്ങിയത്. മാനന്തവാടി മാഗസിന്‍ ഓണ്‍ലൈന്‍ കൂട്ടായ്മയുടെ സ്മൃതി ഫലകം ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.ജെ. പൈലി ഷിബുന്‍െറ മകന്‍ ലിജോസ് ഷിബുവിന് കൈമാറി. ഇറാം ഗ്രൂപ്പ് ജീവനക്കാരുടെ അവയവദാന സമ്മതപത്രം സെയില്‍സ് മാനേജര്‍ ബിനോയ് പൗലോസ് കൈമാറി. മാതാ അമൃതാനന്ദമയീ മഠാധിപതി അക്ഷയാമൃത ചൈതന്യ, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍ കടവത്ത് മുഹമ്മദ്, മാനന്തവാടി വികസന സമിതി ചെയര്‍മാന്‍ ഇ.എം. ശ്രീധരന്‍, മാനന്തവാടി മാഗസിന്‍ രക്ഷാധികാരി എം.കെ. ഷിഹാബുദ്ദീന്‍, പഴശ്ശി ഗ്രന്ഥാലയം പ്രസിഡന്‍റ് ഷാജന്‍ ജോസ്, മര്‍ച്ചന്‍റ് അസോസിയേഷന്‍ പ്രസിഡന്‍റ് കെ. ഉസ്മാന്‍, മനോജ്, പി. പരമേശ്വരന്‍, ക്ളീറ്റസ്, ബെസി, കെ. രാഘവന്‍, ഡോ. ഗോകുല്‍ദാസ്, ഡോ. സുകുമാരന്‍, കുറ്റിയോട്ടില്‍ അച്ചപ്പന്‍, ഡെന്നിസണ്‍ കണിയാരം, നഗരസഭാ കൗണ്‍സിലര്‍മാരായ ജേക്കബ് സെബാസ്റ്റ്യന്‍, പി.വി. ജോര്‍ജ്, പി.വി. അരുണ്‍കുമാര്‍, റഷീദ് പടയന്‍, ഷീജ ഫ്രാന്‍സിസ്, സക്കീന ഹംസ എന്നിവര്‍ സംസാരിച്ചു. ഷിബു ജോസഫിന്‍െറ പേരില്‍ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ് നല്‍കുമെന്ന് മാനന്തവാടി മാഗസിന്‍ ഓണ്‍ലൈന്‍ കൂട്ടായ്മ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.