മാനന്തവാടി: പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച ആദിവാസി കുട്ടികളെ വീണ്ടും പഠനത്തിലേക്ക് തിരികെ കൊണ്ടുവന്ന സ്ഥാപനം സാമ്പത്തിക പ്രയാസത്തില്‍ അടച്ചുപൂട്ടലിന്‍െറ വക്കില്‍. മാനന്തവാടി താഴെയങ്ങാടിയില്‍ അംബേദ്കര്‍ സെന്‍റര്‍ ഓഫ് ഇന്ത്യക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന നളന്ദ കോളജാണ് പ്രതിസന്ധി നേരിടുന്നത്. തിരുവനന്തപുരം സ്വദേശി പി.ജെ. ജോണ്‍ മാസ്റ്റര്‍, ഭാര്യ പങ്കജ എന്നിവരുള്‍പ്പെടെ ആറ് അധ്യാപകരാണിവിടെ സേവനംചെയ്യുന്നത്. എസ്.എസ്.എല്‍.സി, പ്ളസ് ടു, ടി.ടി.സി വിഭാഗങ്ങളിലായി 180 വിദ്യാര്‍ഥികളാണ് പഠനം നടത്തുന്നത്. അടിയ, പണിയ, കാട്ടുനായ്ക്ക വിഭാഗങ്ങളിലുള്ളവരാണിവര്‍. ജോണ്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ ജില്ലയിലെ കോളനികളില്‍ നടത്തിയ സര്‍വേയില്‍ പാതിവഴിയില്‍ പഠനം മുടങ്ങിയ 500 പേരെ കണ്ടത്തെിയിരുന്നു. ഇവരില്‍നിന്നാണ് 180 പേരെ തെരഞ്ഞെടുത്ത് പഠിപ്പിക്കുന്നത്. ഇതിന് പ്രതിമാസം 50,000ത്തോളം രൂപ ചെലവ് വരുന്നുണ്ട്. കഴിഞ്ഞ 20 വര്‍ഷമായി പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം കുറെ വര്‍ഷങ്ങള്‍ സാമ്പത്തിക പ്രതിസന്ധിമൂലം അടച്ചിട്ടിരുന്നു. രണ്ടുവര്‍ഷം മുമ്പ് പട്ടികവര്‍ഗ വകുപ്പ് സഹായം നല്‍കിയതോടെയാണ് കോളജ് പ്രവര്‍ത്തനം പുനരാരംഭിച്ചത്. ഇപ്പോള്‍ പട്ടികവര്‍ഗ വകുപ്പിന്‍െറ ഫണ്ടും നിലച്ചിരിക്കുകയാണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്‍േറയും ദക്ഷിണ ഭാരത ഹിന്ദി പ്രചാരണ സഭയുടെയും സിലബസ് അനുസരിച്ചുള്ള പഠന രീതിയാണിവിടെ. ഫണ്ടിനായി പട്ടികവര്‍ഗ വകുപ്പിന് പ്രോജക്ടുകള്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പാസായിട്ടില്ല. അതുകൊണ്ടുതന്നെ ജനങ്ങളുടെ സഹകരണത്തോടെ ഈ അധ്യയന വര്‍ഷം പൂര്‍ത്തീകരിക്കാനാണ് സ്ഥാപന നടത്തിപ്പുകാര്‍ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.