മാനന്തവാടി: ആദിവാസി യുവതികള്‍ക്ക് സ്വയം തൊഴില്‍ ചെയ്ത് ജീവിക്കാനായി നല്‍കിയ ഓട്ടോറിക്ഷകള്‍ തുരുമ്പെടുത്ത് നശിക്കുന്നു. വെള്ളമുണ്ട പഞ്ചായത്തിലെ കെല്ലൂര്‍ വേലക്കരകുന്ന് കോളനിയിലെ ഗീത, മീനാക്ഷി എന്നിവര്‍ക്കാണ് ഒന്നര വര്‍ഷം മുമ്പ് പട്ടികവര്‍ഗ വകുപ്പ് ഓട്ടോറിക്ഷ അനുവദിച്ചത്. ഒരു ഓട്ടോറിക്ഷക്ക് രണ്ട് ലക്ഷത്തിനടുത്ത് ചെലവഴിക്കപ്പെട്ടിട്ടുണ്ട്. ഇരുവര്‍ക്കും ലൈസന്‍സുണ്ടെങ്കിലും നിരത്തിലൂടെ ഓടിക്കാനറിയില്ല. വീട്ടിലേക്ക് വഴിയില്ലാത്തതിനാല്‍ അയല്‍വാസിയുടെ വീട്ടിലാണ് നിര്‍ത്തിയിട്ടിരിക്കുന്നത്. ഇന്‍ഷുറന്‍സ് കാലാവധി കഴിഞ്ഞതിനാല്‍ ഇനി സര്‍വിസ് നടത്തണമെങ്കില്‍ ഇന്‍ഷുറന്‍സ് പുതുക്കണം. നിലവില്‍ വെയിലും മഴയുമേറ്റ് തുരുമ്പെടുത്ത് നശിച്ചുതുടങ്ങി. മാനന്തവാടി താലൂക്കില്‍ 57 ആദിവാസി വനിതകള്‍ക്കാണ് ഓട്ടോറിക്ഷ നല്‍കിയത്. ഇതില്‍ ചിലത് കൃത്യമായി സര്‍വിസ് നടത്തുന്നുണ്ട്. ചിലതാകട്ടെ, ആണുങ്ങളാണ് ഓടിക്കുന്നത്. ഇത്തരത്തിലുള്ള ഓട്ടോ കാവുമന്ദത്തുവെച്ച് മന്ത്രി പി.കെ. ജയലക്ഷ്മിതന്നെ പിടികൂടിയിരുന്നു. ഗീതക്കും മീനാക്ഷിക്കും കൂടുതല്‍ പരിശീലനം നല്‍കിയാല്‍ ഓട്ടോറിക്ഷ ഓടിക്കാനും അതുവഴി വരുമാനം കണ്ടത്തൊനും കഴിയും. ഇതിന് പട്ടികവര്‍ഗ വകുപ്പ് മുന്‍കൈയെടുക്കണമെന്ന ആവശ്യമാണ് ഇവര്‍ ഉയര്‍ത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.