നാടിനാവേശമായി നബിദിനാഘോഷം

കല്‍പറ്റ: കല്‍പറ്റ ഹിദായത്തുല്‍ ഇസ്ലാം മദ്റസയില്‍ നബിദിനാഘോഷ പരിപാടികള്‍ മഹല്ല് ഖത്തീബ് സലീം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. അറക്കല്‍ സൂപ്പിഹാജി അധ്യക്ഷത വഹിച്ചു. അഡ്വ. കെ. മൊയ്തുഹാജി, സി. മൊയ്തീന്‍കുട്ടി, ജാഫര്‍ ഹൈത്തമി, അലവി വടക്കേതില്‍ എന്നിവര്‍ സംസാരിച്ചു. സദര്‍ മുഅല്ലിം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷാജഹാന്‍ മൗലവി നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി നബിദിനറാലി, കുട്ടികളുടെ കലാപരിപാടികള്‍, ദഫ് പ്രദര്‍ശനം, വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്ലാമിക് അക്കാദമി വിദ്യാര്‍ഥികളുടെ ബുര്‍ദ ആലാപനം എന്നിവയുണ്ടായി. പുത്തൂര്‍വയല്‍: ഹയാത്തുല്‍ ഇസ്ലാം മദ്റസയുടെ കീഴില്‍ നബിദിനം ആഘോഷിച്ചു. മഹല്ല് ഖാസി സലാം ദാരിമി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്‍റ് എം.വി. അബ്ദുല്ല ഹാജി, സെക്രട്ടറി പി.എ. അബ്ബാസ്, സ്വാഗതസംഘം കണ്‍വീനര്‍ ഉപ്പുണി റഫീഖ്, ചെയര്‍മാന്‍ വി.ടി. റഷീദ്, അന്‍സാര്‍ ഫൈസി, മരക്കാര്‍ മുസ്ലിയാര്‍, എസ്.കെ.എസ്.എസ്.എഫ് യൂനിറ്റ് പ്രസിഡന്‍റ് സബാദ് എന്നിവര്‍ സംസാരിച്ചു. ഘോഷയാത്ര, വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍, മധുരപലഹാര വിതരണം, അന്നദാനം എന്നിവ നടത്തി. കല്‍പറ്റ: മടക്കിമല ഹിദായത്തുല്‍ ഇസ്ലാം മദ്റസ കമ്മിറ്റി നബിദിന ഘോഷയാത്ര സംഘടിപ്പിച്ചു. മഹല്ല് കമ്മിറ്റി പ്രസിഡന്‍റ് എം. മുഹമ്മദാലി, സെക്രട്ടറി പി. ഇസ്മയില്‍, മുഹമ്മദ് പൊട്ടേങ്ങാല്‍, സ്വാഗത സംഘം ചെയര്‍മാന്‍ സി. അബ്ദുല്‍ ഖാദര്‍ മടക്കിമല, കണ്‍വീനര്‍ എന്‍. ബീരാന്‍കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി. പൊതുസമ്മേളനം മഹല്ല് ഖത്തീബ് സുഹൈല്‍ വാഫി ഉദ്ഘാടനം ചെയ്തു. സദര്‍ മുഅല്ലിം സക്കരിയ വാഫി, എന്‍.ടി. മാമുകുട്ടി ഹാജി, വാസിഅ് പൊഴുതന, സലീം കുഞ്ഞക്കര, പി.പി. നൗഷാദ്, ടി. അസ്നാഫ് റഹീം എന്നിവര്‍ സംസാരിച്ചു. പരിയാരം: മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിനം ആഘോഷിച്ചു. മഹല്ല് ഖാദി കെ. നാസര്‍ മൗലവി, പ്രസിഡന്‍റ് എം. മുഹമ്മദ്, കെ.പി. അബൂബക്കര്‍ മൗലവി, പി.കെ. ഇബ്രാഹീം മൗലവി, പി. അബ്ദുറഹിമാന്‍ ഹാജി, ഒ.കെ. സക്കീര്‍, ജരീര്‍ ദാരിമി, കെ.എ. മുജീബ്, ഖാദിരി ഷുക്കൂര്‍, കെ. ഹാരിസ്, അഷ്റഫ്, എം. ഇബ്രാഹീം മൗലവി, മുനീര്‍ മൗലവി എന്നിവര്‍ നേതൃത്വം നല്‍കി. കലാപരിപാടികള്‍, പ്രഭാഷണം, അവാര്‍ഡ് ദാനം എന്നിവ നടത്തി. മേപ്പാടി: മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിനറാലി നടത്തി. ജാഫര്‍ ബാഖവി, സെയ്തലവി ഹാജി, കെ. മൊയ്തീന്‍ എന്നിവര്‍ നേതൃത്വം നല്‍കി. റിപ്പണ്‍: റിപ്പണ്‍ മഹല്ല് കമ്മിറ്റി, പുതുക്കാട് മഹല്ല് കമ്മിറ്റി, നെടുങ്കരണ, വാളത്തൂര്‍ മഹല്ല് കമ്മിറ്റികള്‍ എന്നിവയുടെ നേതൃത്വത്തില്‍ നബിദിനറാലികള്‍ നടന്നു. ശിഹാബുദ്ദീന്‍ വാഫി, എ.കെ. മുഹമ്മദ്കുട്ടി ഹാജി, എം. ബാപ്പുട്ടി ഹാജി, എന്‍. ഹംസ പുതുക്കാട്, ഇബ്രാഹീം മാസ്റ്റര്‍ നെടുങ്കരണ, മുഹമ്മദ് ഹാജി വാളത്തൂര്‍ എന്നിവര്‍ റാലികള്‍ക്ക് നേതൃത്വം നല്‍കി. ചുള്ളിയോട്: ചുള്ളിയോട് അസാസുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിനം ആഘോഷിച്ചു. മഹല്ല് പ്രസിഡന്‍റ് അബു പതാക ഉയര്‍ത്തി. മഹല്ല് ഖത്തീബ് അലി മുസ്ലിയാര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ഘോഷയാത്ര, അന്നദാനം, കലാപരിപാടികള്‍ എന്നിവ നടത്തി. കരണി: മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നബിദിനം ആഘോഷിച്ചു. മഹല്ല് പ്രസിഡന്‍റ് പി. അയമു പതാക ഉയര്‍ത്തി. സെക്രട്ടറി എ.പി. ഹമീദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. അഷ്റഫ് അഞ്ചുകുന്ന് മഹല്ല് ഇമാം ഹാരിസ് ഫൈസി എന്നിവര്‍ പ്രഭാഷണം നടത്തി. അബ്ദുല്‍ അസീസ്, പി. ഷെമീര്‍, പി. ജാബിര്‍, എ.കെ. നിഷാദ്, സി.എ. സാദിഖ്, നൗഷാദ് എന്നിവര്‍ സംസാരിച്ചു. ഘോഷയാത്രയും കുട്ടികളുടെ കലാവിരുന്നും അന്നദാനവും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.