പൊഡാര്‍ റിപ്പണ്‍ എസ്റ്റേറ്റ്: 20 ശതമാനം ബോണസിന് തൊഴിലാളികള്‍ സത്യഗ്രഹം തുടങ്ങി

മേപ്പാടി: 20 ശതമാനം ബോണസ് വേണമെന്ന് ആവശ്യപ്പെട്ട് പൊഡാര്‍ റിപ്പണ്‍ എസ്റ്റേറ്റ് ഓഫിസിനുമുന്നില്‍ സംയുക്ത ട്രേഡ് യൂനിയന്‍ സമരസമിതിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സത്യഗ്രഹ സമരം തുടങ്ങി. വയനാട് എസ്റ്റേറ്റ് ലേബര്‍ യൂനിയന്‍ ജില്ലാ സെക്രട്ടറി കെ.ടി. ബാലകൃഷ്ണന്‍ (സി.ഐ.ടി.യു) ഉദ്ഘാടനം ചെയ്തു. വയനാട് എസ്റ്റേറ്റ് മസ്ദൂര്‍ സംഘം ജില്ലാ പ്രസിഡന്‍റ് (ബി.എം.എസ്) പി.കെ. മുരളീധരന്‍, സുരേഷ്ബാബു (ഐ.എന്‍.ടി.യു.സി), പി.വി കുഞ്ഞുമുഹമ്മദ് (എസ്.ടി.യു), ഷംസുദ്ദീന്‍ അരപ്പറ്റ (എച്ച്.എം.എസ്), രാജന്‍, ഹരിഭാസ്കരന്‍ എന്നിവര്‍ സംസാരിച്ചു. തോട്ടംതൊഴിലാളികളുടെ ബോണസ് അനുവദിക്കേണ്ട സമയപരിധി പിന്നിട്ടിട്ടും ബോണസ് നല്‍കാന്‍ കൂട്ടാക്കാത്ത മാനേജ്മെന്‍റിന്‍െറ നടപടിയില്‍ പ്രതിഷേധിച്ചും 20 ശതമാനം ബോണസ് അടിയന്തരമായി അനുവദിക്കുക, സ്റ്റാന്‍ഡേര്‍ഡ് ഒൗട്ട്പുട്ട് വര്‍ധിപ്പിച്ചത് പിന്‍വലിക്കുക, മുന്‍കാല തുക ഉടന്‍ വിതരണം ചെയ്യുക, ലയങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരം. തോട്ടം തൊഴിലാളികള്‍ക്ക് 20 ശതമാനം ബോണസ് ഉടന്‍ അനുവദിച്ച് സമരം ഉടന്‍ തീര്‍പ്പാക്കണമെന്ന് സംയുക്ത ട്രേഡ് യൂനിയന്‍ സമര സമിതി ആവശ്യപ്പെട്ടു. ട്രേഡ് യൂനിയനുകളുടെ പരാതിയെ തുടര്‍ന്ന് ജില്ലാ ലേബര്‍ ഓഫിസര്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ വ്യവസായം സ്തംഭിപ്പിക്കുന്നതുള്‍പ്പെടെയുള്ള സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും സമരസമിതി നേതാക്കള്‍ അറിയിച്ചു. യോഗത്തില്‍ ബി. സുരേഷ്ബാബു (ഐ.എന്‍.ടി.യു.സി), കെ.ടി. ബാലകൃഷ്ണന്‍ (സി.ഐ.ടി.യു), പി.കെ. മൂര്‍ത്തി (എ.ഐ.ടി.യു.സി), പി.കെ. മുരളീധരന്‍, പി.കെ. അച്യുതന്‍ (ബി.എം.എസ്), പി.വി. കുഞ്ഞുമുഹമ്മദ് (എസ്.ടി.യു), എന്‍. വേണുഗോപാല്‍ (പി.എല്‍.സി), എന്‍.ഒ. ദേവസി (എച്ച്.എം.എസ്) തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.