കല്‍പറ്റ: സമൂഹത്തില്‍ അവശതയനുഭവിക്കുന്ന ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക് പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക പരിശീലനം നല്‍കി സമൂഹത്തിന്‍െറ മുഖ്യധാരയില്‍ എത്തിക്കുന്നതിന് പരിശ്രമിക്കുന്ന ഐ.ഇ.ഡി.എസ്.എസ് റിസോഴ്സ് അധ്യാപകരെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് റിസോഴ്സ് ടീച്ചേഴ്സ് ഫെഡറേഷന്‍ ആരോപിച്ചു. സാധാരണ സ്കൂളുകളില്‍ ഒമ്പതു മുതല്‍ 12 വരെ ക്ളാസുകളില്‍ പഠിക്കുന്ന ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് പഠന പിന്തുണ നല്‍കുന്നതിനുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയാണ് എ.ഇ.ഡി.എസ്.എസ്. പദ്ധതിക്ക് കീഴില്‍ 725 റിസോഴ്സ് അധ്യാപകരാണ് സംസ്ഥാനത്ത് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കീഴില്‍ 15 വര്‍ഷമായി സേവനം ചെയ്തുവരുന്നത്. കാഴ്ച പരിമിതി, ശ്രവണ വൈകല്യം, ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവര്‍, പഠന വൈകല്യം തുടങ്ങി പത്തോളം വിഭാഗത്തില്‍പ്പെടുന്ന കുട്ടികളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. ഈ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും അധ്യാപകരുടെ ഓണറേറിയത്തിനുംവേണ്ടി കോടികളാണ് ഓരോ വര്‍ഷവും കേരള സര്‍ക്കാറിന് കേന്ദ്രത്തില്‍നിന്ന് ലഭിക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിന് പരിപൂര്‍ണ സ്വാതന്ത്ര്യം സംസ്ഥാന സര്‍ക്കാറിനാണ്. റിസോഴ്സ് അധ്യാപകരുടെ സേവന വേതന വ്യവസ്ഥകള്‍ തീരുമാനിക്കാന്‍ സംസ്ഥാന ഗവണ്‍മെന്‍റിന് സ്വാതന്ത്ര്യമുണ്ട്. എന്നാല്‍, 15 വര്‍ഷമായി കരാറടിസ്ഥാനത്തിലാണ് അധ്യാപകര്‍ ജോലിയില്‍ തുടരുന്നത്. ഇത്തരം അധ്യാപകര്‍ക്ക് മറ്റ് അധ്യാപകര്‍ക്ക് നല്‍കേണ്ട സേവന വേതന ആനുകൂല്യങ്ങളും പരിഗണനയും നല്‍കണം. ഇക്കാര്യം കേന്ദ്ര നിയമത്തില്‍ നിഷ്കര്‍ഷിക്കുന്നുണ്ട്. മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് പഠിച്ച ജയരാജന്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ മറ്റ് അധ്യാപകര്‍ക്ക് നല്‍കേണ്ട എല്ലാ ആനുകൂല്യങ്ങളും റിസോഴ്സ് അധ്യാപകര്‍ക്കും ലഭിക്കണമെന്ന് പറയുന്നുണ്ട്. എന്നാല്‍, ഇത്തരം അധ്യാപകരെ സ്ഥിരപ്പെടുത്താന്‍ നടപടിയില്ല. സ്വകാര്യ മേഖലയിലെ സ്പെഷല്‍ സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ എയ്ഡഡ് പദവിപോലും നല്‍കുന്നു. ഇതിന് സര്‍ക്കാറിന് വന്‍ സാമ്പത്തികബാധ്യതയുണ്ട്. അപ്പോഴും സംസ്ഥാന ഗവണ്‍മെന്‍റിന് ഒരു ബാധ്യതയും വരാത്ത റിസേഴ്സ് അധ്യാപകരുടെ കാര്യത്തില്‍ മാത്രം നടപടിയില്ളെന്നും ഇവര്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.