കല്‍പറ്റ: ജില്ലയില്‍ ആദിവാസികളെപോലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ തുടര്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്കായി 30 ലക്ഷം രൂപ നീക്കിവെച്ചതായി വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് അറിയിച്ചു. സംസ്ഥാന സാക്ഷരതാ മിഷന്‍െറ അതുല്യം സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയുടെ സംസ്ഥാനതല പ്രഖ്യാപനത്തിന്‍െറ വിളംബര സെമിനാറും പത്താംതരം തുല്യത പരീക്ഷയില്‍ ജില്ല ഒന്നാമതത്തെിയതിന്‍െറ വിജയോത്സവവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റു ജില്ലകളെ അപേക്ഷിച്ച് ആദിവാസികള്‍ കൂടുതലുള്ള ജില്ലയായ വയനാട്ടില്‍ പാര്‍ശ്വവത്കരിക്കപ്പെടുന്നവരെ മികച്ച പ്രവര്‍ത്തനങ്ങളിലൂടെ മുഖ്യധാരയിലത്തെിക്കുന്നതിനാണ് തുക. സാക്ഷരതാ മിഷന്‍െറ പ്രവര്‍ത്തനത്തില്‍ നിഷേധാത്മക നിലപാട് സ്വീകരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. സാക്ഷരതാ പ്രവര്‍ത്തനത്തെ താറുമാറാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി നേരിടും. ജീവനക്കാര്‍ക്ക് അര്‍ഹമായ ആനുകൂല്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. നാലാംതരം തുല്യതാ പദ്ധതിയായ അതുല്യം നൂറു ശതമാനം വിജയത്തിലത്തെിയ സാഹചര്യത്തില്‍ 7, 10, 12 തുല്യതാ പരീക്ഷകളിലും സമ്പൂര്‍ണ വിജയം നേടുന്നതിനുള്ള നടപടികളാരംഭിച്ചതായും മന്ത്രി അറിയിച്ചു. അതുല്യം പരീക്ഷയില്‍ 95.91 ശതമാനം വിജയമാണ് സംസ്ഥാനം നേടിയത്. ഡിസംബര്‍ 30 ന് തിരുവനന്തപുരത്ത് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസ പ്രഖ്യാപനം നടത്തും. അതിനു മുമ്പായി മുഴുവന്‍ ജില്ലകളിലും വിജയോത്സവം സംഘടിപ്പിക്കും. പദ്ധതി വിജയത്തിന് സഹകരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ മന്ത്രി അഭിനന്ദിച്ചു. ജില്ലയിലെ ത്രിതല പഞ്ചായത്ത് സാരഥികളെ അദ്ദേഹം പൊന്നാടയണിയിച്ചു. കഴിഞ്ഞ പത്താംതരം തുല്യതാ പരീക്ഷയില്‍ ഉയര്‍ന്ന ഗ്രേഡ് നേടിയ പ്രബിത, അബ്ദുല്‍ റഫീഖ് എന്നിവര്‍ക്ക് ഉപഹാരം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാ കുമാരി അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ മുഖ്യാതിഥിയായിരുന്നു. സാക്ഷരതാ മിഷന്‍ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി സംസ്ഥാന ചെയര്‍മാന്‍ സലീം കരുവമ്പലം മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാ അധ്യക്ഷരായ ബിന്ദു ജോസ്, വി.ആര്‍. പ്രവീജ്, സി.കെ. സഹദേവന്‍, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റുമാരായ ശകുന്തള ഷണ്‍മുഖന്‍, പ്രീതാ രാമന്‍, ലത ശശി, ദിലീപ് കുമാര്‍, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സന്‍ കെ. മിനി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സന്‍ അനില തോമസ്, വിദ്യാഭ്യാസ സ്ഥിരം സമിതി അംഗങ്ങളായ എ. പ്രഭാകരന്‍ മാസ്റ്റര്‍, എ.എന്‍. പ്രഭാകരന്‍, സാക്ഷരതാ മിഷന്‍ സംസ്ഥാന എക്സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങളായ കെ.എം. റഷീദ്, അഡ്വ. എ.എ. റസാഖ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി. രാഘവന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സന്‍ എ. ദേവകി സ്വാഗതവും സാക്ഷരതാമിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ സ്വയ നാസര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.