സുല്‍ത്താന്‍ബത്തേരി: ഐക്യജനാധിപത്യ മുന്നണിയുടെ ഉറച്ച കോട്ടയായ സുല്‍ത്താന്‍ ബത്തേരിയില്‍ മില്‍ക്ക് സൊസൈറ്റി, സര്‍വിസ് സഹകരണ ബാങ്ക്, കോ-ഓപറേറ്റിവ് കോളജ് എന്നിവക്കു പിന്നാലെ മുനിസിപ്പാലിറ്റിയും നഷ്ടപ്പെട്ടതോടെ ഗ്രൂപ്ഭേദമെന്യേ അണികള്‍ നേതാക്കള്‍ക്കെതിരെ രംഗത്തത്തെി. പാര്‍ട്ടി പദവികളും അധികാരസ്ഥാനങ്ങളും ഒന്നടങ്കം കൈപ്പിടിയിലൊതുക്കാനുള്ള ഒരുപറ്റം നേതാക്കളുടെ ആര്‍ത്തിയാണ് ബത്തേരിയില്‍ കോണ്‍ഗ്രസിനെ തറപറ്റിച്ചതെന്നാരോപിച്ച് സേവ് കോണ്‍ഗ്രസിന്‍െറ ബാനറില്‍ തിങ്കളാഴ്ച ബത്തേരി സ്വതന്ത്ര മൈതാനിയില്‍ കൂട്ട ഉപവാസം നടന്നു. നിലവിലുള്ള നേതൃത്വത്തിനു കീഴില്‍ അര്‍ബന്‍ ബാങ്ക്, കാര്‍ഷിക ഗ്രാമ വികസന ബാങ്ക്, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കേണ്ടി വന്നാല്‍ കോണ്‍ഗ്രസിന്‍െറ സമ്പൂര്‍ണ തകര്‍ച്ചയെ നേരിടേണ്ടിവരുമെന്ന് ഉപവാസ സംഗമം മുന്നിയിറപ്പു നല്‍കി.ജനുവരി എട്ടിന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ നയിക്കുന്ന ജനരക്ഷാ യാത്രക്ക് സേവ് കോണ്‍ഗ്രസ് ഫോറത്തിന്‍െറ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കും. അഴിമതിയും അധികാരദുരയും മൂലം ജനമധ്യത്തില്‍ അവഹേളിതരായ ബത്തേരിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിക്ക് തയാറാവാത്ത ഡി.സി.സി നേതൃത്വത്തിന്‍െറ കണ്ണുതുറപ്പിക്കാന്‍ രണ്ടായിരം പേരെ പങ്കെടുപ്പിച്ച് ബത്തേരിയില്‍ പ്രതിഷേധ റാലി സംഘടിപ്പിക്കും. മുന്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് കുന്നത്ത് അഷ്റഫ് അധ്യക്ഷത വഹിച്ചു. സേവ് കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.ഒ. ജോയി ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും ബത്തേരി മുനിസിപ്പല്‍ കൗണ്‍സിലറുമായ അഡ്വ. ആര്‍. ശാജേഷ്കുമാര്‍, ഇന്ദ്രജിത്ത്, ഷാജി ചുള്ളിയോട്, പ്രഫ. സി.എസ്. മാത്തുക്കുട്ടി, വൈ. രഞ്ജിത്ത്, വി.പി. ജോസ്, സഫീര്‍ പഴേരി, ഗഫൂര്‍ പുളിക്കല്‍, ഷമീര്‍ കൈപ്പഞ്ചേരി, റിനു ജോണ്‍, അഷ്റഫ് മാടക്കര, രാജു തോട്ടക്കര, ഷമീര്‍ കുപ്പാടി, നൗഫല്‍, അച്ചുപ്പണിക്കര്‍, ഡോ. അബ്ദുല്‍ ഹക്കീം, എല്‍ദോ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.