കല്‍പറ്റ: ജില്ലയില്‍ അടക്ക, കാപ്പി വിളവെടുപ്പ് സമയമായതിനാല്‍ ഈ രംഗത്ത് ആദിവാസി മേഖലയിലെ കുട്ടികളെ ജോലി ചെയ്യിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാര്‍ അറിയിച്ചു. ഇത്തരത്തില്‍ ജോലി ചെയ്യിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ കലക്ടറേറ്റിലെ ട്രൈബല്‍ ഹെല്‍പ്ലൈനിലോ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിലോ സ്പെഷല്‍ മൊബൈല്‍ സ്ക്വാഡ് ഡിവൈ.എസ്.പിയെയോ ചൈല്‍ഡ്ലൈനിലോ ജില്ലാ ലേബര്‍ ഓഫിസറെയോ അസി. ലേബര്‍ ഓഫിസറെയോ അറിയിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. കാപ്പി വിളവെടുപ്പ് കാലത്ത് ജില്ലയില്‍ ബാലവേല വര്‍ധിക്കുന്നതായി ‘മാധ്യമം’ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതര സംസ്ഥാനങ്ങില്‍നിന്നുള്ള കുട്ടികളെയും കൊണ്ടുവന്ന് പണിയെടുപ്പിക്കുന്നുണ്ട്. വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. 14 വയസ്സിന് താഴെയുള്ള കുട്ടികളെ ജോലി ചെയ്യിപ്പിക്കുന്നവര്‍ക്കെതിരെ ബാലവേല (നിരോധം, നിയന്ത്രണം) നിയമം 1986, പട്ടിക ജാതി-വര്‍ഗം (അതിക്രമം തടയല്‍) നിയമം 1986 എന്നിവ പ്രകാരം കേസെടുക്കുമെന്നും ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടര്‍ അറിയിച്ചു. ബാലവേല വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും കുറ്റകരമാണ്. സര്‍വശിക്ഷാ അഭിയാന്‍ (എസ്.എസ്.എ) ജില്ലയില്‍ നടപ്പിലാക്കുന്ന ‘ഓള്‍ ടു സ്കൂള്‍ ബാക് ടു സ്കൂള്‍ (ഒൗട്ട് ഓഫ് സ്കൂള്‍)’ പദ്ധതിയിലൂടെ, സ്കൂളില്‍നിന്ന് കൊഴിഞ്ഞുപോവുന്ന കുട്ടികളെ തിരികെയത്തെിക്കുന്നതിന് ബാലവേല തിരിച്ചടിയാവുന്നുവെന്ന് എസ്.എസ്.എയും അറിയിച്ചിരുന്നു. ജില്ലയില്‍ ഈ വര്‍ഷം 1185 കുട്ടികള്‍ പഠനം നിര്‍ത്തിയതായാണ് ആഗസ്റ്റ്-സെപ്റ്റംബറില്‍ നടത്തിയ കണക്കെടുപ്പില്‍ എസ്.എസ്.എ കണ്ടത്തെിയത്. 36 പേര്‍ ഇതുവരെ പ്രവേശം നേടാത്തതടക്കം ജില്ലയില്‍ 1221 കുട്ടികള്‍ സ്കൂളിന് പുറത്താണ്. ഇവരെ തിരികെയത്തെിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ബാലവേല തിരിച്ചടിയാവുന്നത്. ബാലവേല ശ്രദ്ധയില്‍പെട്ടാല്‍ താഴെ പറയുന്ന ഫോണ്‍ നമ്പറുകളില്‍ അറിയിക്കണം. കലക്ടറേറ്റ് ട്രൈബല്‍ ഹെല്‍പ്ലൈന്‍: 04936 204151, ചൈല്‍ഡ് ലൈന്‍: 1098, ജില്ലാ ലേബര്‍ ഓഫിസര്‍: 04936 203905, അസി. ലേബര്‍ ഓഫിസര്‍: 04936 205711.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.