മാനന്തവാടി: അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള ബാണാസുരന്‍ മലയിലെ വാളാരംകുന്നില്‍ പുതിയ ക്വാറികള്‍ക്ക് അനുമതി നല്‍കാനുള്ള ചരടുവലികള്‍ സജീവമായി. നിലവിലുള്ള ക്വാറി പ്രവര്‍ത്തനം തടയണമെന്ന ആവശ്യം നിലനില്‍ക്കെയാണ് പുതിയവ അനുവദിക്കാന്‍ ശ്രമം നടക്കുന്നത്. നിലവില്‍ 622/1എയില്‍പ്പെട്ടതും റീസര്‍വേ 239 നമ്പറില്‍പ്പെട്ട സ്ഥലത്താണ് ക്വാറി പ്രവര്‍ത്തിച്ചിരുന്നത്. ഇതേ സര്‍വേ നമ്പറില്‍ തന്നെ ഒരു ക്വാറിക്കുകൂടി അനുമതി നല്‍കണമെന്ന അപേക്ഷ എ.ഡി.എം തഹസില്‍ദാറുടെ റിപ്പോര്‍ട്ടിനായി അയച്ചിരിക്കുകയാണ്. നിലവില്‍ പ്രവര്‍ത്തിച്ചിരുന്ന ക്വാറിക്ക് സമീപത്തുതന്നെയാണ് പുതിയ ക്വാറി പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമം നടക്കുന്നത്. എന്നാല്‍, 1960ലെ കേരള ലാന്‍ഡ് അസസ്മെന്‍റ് ആക്ട് പ്രകാരം പതിച്ചുനല്‍കിയ സ്ഥലത്ത് കൃഷി നടത്താനും വീടുവെക്കാനും മാത്രമാണ് അനുമതി. മാത്രമല്ല, ഈ ഭൂമിയുടെ അതിര്‍ത്തി നിര്‍ണയിക്കപ്പെട്ടിട്ടില്ല. ആദിവാസി, റവന്യൂ ഭൂമികള്‍ മേല്‍ സര്‍വേ നമ്പറിലുള്ള ഭൂമിയിലുള്‍പ്പെട്ടിട്ടുണ്ട്. ലൊക്കേഷന്‍ സ്കെച്ച് പ്രകാരം 6.12 ഏക്കര്‍ സ്ഥലമാണ് ക്വാറി ഉടമക്കുള്ളത്. എന്നാല്‍, 4.15 ഏക്കര്‍ സ്ഥലത്താണ് ക്വാറി പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടത്തെിയിട്ടുണ്ട്. 1957ലെ കേരള മൈന്‍സ് ആന്‍ഡ് മിനറല്‍സ് ഡെവലപ്മെന്‍റ് ആന്‍ഡ് റെഗുലേഷന്‍ ആക്ട് പ്രകാരം ഉപരിതലത്തില്‍ കാണുന്ന പാറകള്‍ മാത്രമാണ് ഖനനം ചെയ്യാവുന്നത്. ഇത് ലംഘിച്ച് അനുമതി ഇല്ലാത്ത സ്ഥലത്ത് ആഴത്തില്‍ മണ്ണ് നീക്കംചെയ്താണ് പാറ ഖനനം നടത്തിയത്. ഇത് മറക്കുന്നതിനായി പുതിയ സ്ഥലത്തുനിന്ന് മണ്ണ് ഈ ക്വാറിയില്‍ നിക്ഷേപിക്കാനും അതുവഴി അവിടെ ഖനനം നടത്താനുമാണ് ഇപ്പോള്‍ അനുമതി തേടിയിരിക്കുന്നത്. ഇതിന് റവന്യു ഉദ്യോഗസ്ഥരുടെയും ഭരണ സ്വാധീനവും ഉപയോഗപ്പെടുത്താനാണ് ക്വാറി ഉടമയുടെ നീക്കം. ഇത്തരം നീക്കത്തിനെതിരെ പരിസ്ഥിതി സംഘടനകള്‍ നിയമയുദ്ധത്തിന് തയാറെടുക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.