കല്‍പറ്റ: വൈത്തിരിയില്‍ ഓട്ടോറിക്ഷാ ഡ്രൈവറെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും. വട്ടവയല്‍ പാറുക്കാരന്‍ ആന്‍റണിയുടെ മകന്‍ ഷിജുവിനെ (31) ഇറച്ചിവെട്ടുകത്തികൊണ്ട് തലക്ക് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ കേസിലെ പ്രതി വൈത്തിരി വട്ടത്തുവയല്‍ ചിറ്റിനപ്പള്ളി സ്റ്റീഫന്‍ എന്ന സാജുവിനെയാണ് (38) കല്‍പറ്റ അഡീ. സെഷന്‍സ് കോടതി-2 ജഡ്ജി ഇ. അയൂബ്ഖാന്‍ പത്തനാപുരം ശിക്ഷിച്ചത്. ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴയടക്കുകയാണെങ്കില്‍ മരിച്ച ഷിജുവിന്‍െറ ഭാര്യക്കും മക്കള്‍ക്കും നല്‍കണം. 2013 ജനുവരി ആറിന് രാത്രി എട്ടിനാണ് വൈത്തിരി വട്ടത്തുവയല്‍ റോഡില്‍ കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ചു വന്ന സ്റ്റീഫന്‍െറ കാല്‍തട്ടി ഷിജുവിന്‍െറ മൂന്നര വയസ്സുള്ള കുട്ടി നിലത്തുവീണു. ഇതുകണ്ട ഷിജു പിടിച്ചുതള്ളിയതോടെ നിലത്തുവീണ് സ്റ്റീഫന്‍െറ ഇടത് കാല്‍മുട്ടില്‍ ചെറിയ പരിക്കുപറ്റി. തുടര്‍ന്ന് വീട്ടില്‍ പോയി വസ്ത്രം മാറിയ സ്റ്റീഫന്‍ പന്നിയെ കൊല്ലാനുപയോഗിക്കുന്ന കത്തിയുമെടുത്ത് തിരിച്ചുവന്നു. രാത്രി എട്ടിന് വീട്ടിലേക്ക് പോവുകയായിരുന്ന ഷിജുവിനെ വട്ടത്തുവയല്‍ റോഡില്‍ വെച്ച് തലക്കുവെട്ടിയും വയറിന് കുത്തിയും കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷന്‍ കേസ് തടയാന്‍ ശ്രമിച്ച പ്രതിയുടെ ഭാര്യക്കും പരിക്കേറ്റിരുന്നു. ഷിജുവിനെ കല്‍പറ്റയിലെ ആശുപത്രിയിലത്തെിച്ചപ്പോഴേക്കും മരിച്ചു. ഷിജുവിന് ഭാര്യയും അഞ്ചും മൂന്നും വയസ്സുള്ള കുട്ടികളുമുണ്ട്. കേസില്‍ 22 സാക്ഷികളെ വിസ്തരിച്ചു. പ്രതിയുടെ ഭാര്യയെ പ്രോസിക്യൂഷന്‍ വിസ്താരത്തില്‍ കൂറുമാറിയ സാക്ഷിയായി പ്രഖ്യാപിച്ചു. കത്തിയുള്‍പ്പെടെ ഏഴ് തൊണ്ടി മുതലുകളും 25 രേഖകളും ഹാജരാക്കി. സംഭവകാലത്ത് വൈത്തിരി പൊലീസ് ഇന്‍സ്പെക്ടറായിരുന്ന എം.ഡി. സുനിലാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അസി. പബ്ളിക് പ്രോസിക്യൂട്ടര്‍ വി. തോമസ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.