ബോണസ് പ്രശ്നം: പോഡാര്‍ പ്ളാന്‍േറഷന്‍ തൊഴിലാളികള്‍ സമരത്തിലേക്ക്

മേപ്പാടി: നവംബര്‍ 30ന് മുമ്പ് നല്‍കേണ്ടിയിരുന്ന ബോണസ് ഇതുവരെ നല്‍കാത്തതിലും ബോണസ് പ്രശ്നത്തില്‍ തീരുമാനം വ്യക്തമാക്കാത്ത മാനേജ്മെന്‍റ് നിലപാടില്‍ പ്രതിഷേധിച്ചും സമരത്തിനൊരുങ്ങുകയാണ് പോഡാര്‍ പ്ളാന്‍േറഷന്‍ തൊഴിലാളികള്‍. ബോണസ് എന്ന് നല്‍കുമെന്നോ, എത്ര ശതമാനം നല്‍കുമെന്നോ ഒന്നും മാനേജ്മെന്‍റ് വ്യക്തമാക്കിയിട്ടില്ല. 8.33 ശതമാനം മിനിമം ബോണസ് മാത്രമേ നല്‍കാന്‍ കഴിയൂ എന്നും അതുതന്നെ 2016 മാര്‍ച്ചിലേ നല്‍കുകയുള്ളൂവെന്നുമൊക്കെ ഓരോ ഡിവിഷനിലെയും അധികൃതര്‍ അനൗദ്യോഗികമായി പറയുന്നതേയുള്ളൂ. യൂനിയനുകളുമായി ചര്‍ച്ച ചെയ്യുകയോ ഒന്നുമുണ്ടായിട്ടില്ളെന്ന് യൂനിയന്‍ പ്രാദേശിക നേതൃത്വങ്ങള്‍ പറയുന്നു. മാര്‍ച്ച് വരെ സര്‍ക്കാറിനോട് അവധി ചോദിച്ചിട്ടുണ്ടെന്നാണ് മാനേജ്മെന്‍റിന്‍െറ ആളുകള്‍ പറയുന്നത്. അതുസംബന്ധിച്ചും യൂനിയനുകള്‍ക്ക് ഒരു വിവരവും ലഭിച്ചിട്ടില്ളെന്നും പറയുന്നു. 20 ശതമാനം ബോണസാണ് യൂനിയനുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബോണസ് പ്രശ്നത്തില്‍ ആവശ്യമെങ്കില്‍ സമരത്തിലേക്ക് നീങ്ങുമെന്നുതന്നെയാണ് യൂനിയനുകളുടെ നിലപാട്. അതിന്‍െറ അടിസ്ഥാനത്തില്‍ പോഡാറിന്‍െറ മൂന്ന് ഡിവിഷനുകളിലും യൂനിയനുകള്‍ സംയുക്തമായി രാവിലെ 7.30ന് പ്രകടനം നടത്തിയ ശേഷമാണ് തൊഴിലാളികള്‍ ജോലിക്ക് കയറുന്നത്. ഈ പ്രതിഷേധ പ്രകടനങ്ങള്‍ വരുംദിവസങ്ങളിലും തുടരുമെന്നും ആവശ്യമെങ്കില്‍ പണിമുടക്കിലേക്ക് നീങ്ങുമെന്നും യൂനിയന്‍ നേതാക്കള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.