കല്‍പറ്റ: കുടുംബശ്രീയുടെ നേതൃത്വത്തില്‍ അംഗീകൃത ഏജന്‍സികള്‍ മുഖേന നടപ്പാക്കുന്ന ഡി.ഡി.യു ജി.കെ.വൈ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഇറ്റ്കോട്ട് കേന്ദ്രം തുടങ്ങി. യുവതീയുവാക്കള്‍ക്ക് പരിശീലനത്തോടൊപ്പം തൊഴിലും ഉറപ്പുവരുത്തുന്ന പദ്ധതിയുടെ ജില്ലയിലെ അഞ്ചാമത്തെ സെന്‍ററാണിത്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇറ്റ്കോട്ട് സുല്‍ത്താന്‍ ബത്തേരി സെന്‍ററില്‍ 50 യുവജനങ്ങള്‍ക്കാണ് പഠിക്കാന്‍ അവസരം നല്‍കുന്നത്. 18നും 35നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും 18നും 45നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കുമാണ് പൂര്‍ണമായും സൗജന്യമായി പഠനവും ജോലിയും ഉറപ്പുവരുത്തുന്നത്. കമ്പ്യൂട്ടര്‍ ഫണ്ടമെന്‍റല്‍സ് ആന്‍ഡ് അക്കൗണ്ടിങ്, വെല്‍ഡിങ്, ഓട്ടോ മൊബൈല്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍, ഫുഡ് പ്രൊസസിങ്, ഫാഷന്‍ ടെക്നോളജി, ഹോസ്പിറ്റാലിറ്റി മാനേജ്മെന്‍റ്, റീട്ടെയ്ല്‍ ആന്‍ഡ് സെയില്‍സ്, ട്രാവല്‍ ആന്‍ഡ് ടൂറിസം എന്നീ കോഴ്സുകളിലാണ് ജില്ലയിലെ വിവിധകേന്ദ്രങ്ങളില്‍ പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നത്. ഇറ്റ്കോട്ട് പരിശീലന കേന്ദ്രം സുല്‍ത്താന്‍ ബത്തേരി ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ പി.പി. മുഹമ്മദ്, ഐടെക്ക് ഡയറക്ടര്‍ ഡോ. വര്‍ഗീസ് കെ. ജോണ്‍, ഐടെക്ക് പ്രിന്‍സിപ്പല്‍ ഫാ. ജോണ്‍ ചെരുവിള, കുടുംബശ്രീ ബ്ളോക് കോഓഡിനേറ്റര്‍ വൈശാഖ് എം. ചാക്കോ എന്നിവര്‍ സംസാരിച്ചു. ഇറ്റ്കോട്ട് പ്രിന്‍സിപ്പല്‍ ജൂലി ഉതുപ്പ് സ്വാഗതവും ഇറ്റ്കോട്ട് ജില്ലാ പ്രോഗ്രാം കോഓഡിനേറ്റര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.