മാനന്തവാടി: ശ്രീലങ്കന്‍ അഭയാര്‍ഥികളെ പുനരധിവസിപ്പിച്ച തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ കമ്പമല തേയില തോട്ടത്തില്‍ ആയുധധാരികളായ ആറംഗ മാവോവാദി സംഘമത്തെി പോസ്റ്റര്‍ പതിച്ച് മടങ്ങി. വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് രണ്ട് സ്ത്രീകളും നാല് പുരുഷന്മാരുമടങ്ങുന്ന സംഘമത്തെിയത്. ഇവര്‍ മുപ്പതോളം വരുന്ന തൊഴിലാളികളുമായി സംസാരിച്ചതിനുശേഷം തോട്ടങ്ങളിലെ മരത്തില്‍ പോസ്റ്റര്‍ പതിക്കുകയായിരുന്നു. ഇക്കോ ടൂറിസം അവസാനിപ്പിക്കുക, തൊഴിലാളികളുടെ കൂലി വര്‍ധിപ്പിക്കുക, താല്‍ക്കാലിക തൊഴിലാളികള്‍ക്ക് ജോലി നല്‍കുക എന്നിവയാണ് പോസ്റ്ററിലെ വാചകങ്ങള്‍. ‘കാട്ടുതീ’ ലഘുലേഖയും വിതരണം ചെയ്തു.ജയണ്ണ, സി.പി. മൊയ്തീന്‍, പാലക്കാട് സ്വദേശിനി അനു എന്നിവര്‍ സംഘത്തിലുണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഘത്തിലുള്‍പ്പെട്ട മറ്റൊരാള്‍ ഹരി എന്ന് സ്വയം പരിചയപ്പെടുത്തിയതായി തൊഴിലാളികള്‍ പറഞ്ഞു. സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് ഉത്തരമേഖലാ എ.ഡി.ജി.പി നിധിന്‍ അഗര്‍വാള്‍ തിരുനെല്ലി മേഖലയില്‍ സന്ദര്‍ശനം നടത്തി. മാനന്തവാടി സി.ഐ കെ.കെ. അബ്ദുല്‍ ഷെരീഫിന്‍െറയും കേളകം പൊലീസിന്‍െറയും നേതൃത്വത്തില്‍ തണ്ടര്‍ബോള്‍ട്ട്, ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ എന്നിവയുടെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചു. വെള്ളിയാഴ്ച രാത്രി വൈകിയും തിരച്ചില്‍ തുടരുകയാണ്. മാസങ്ങള്‍ക്കു മുമ്പ് ഇതേ പ്രദേശത്തെ മക്കിമല മേലേ തലപ്പുഴ കോളനിയില്‍ മാവോവാദി സംഘമത്തെിയിരുന്നു. രൂപേഷിന്‍െറ നേതൃത്വത്തിലായിരുന്നു അന്ന് സംഘമത്തെിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഈ മേഖലയില്‍ ഇടക്കിടെ മാവോവാദി സാന്നിധ്യമുണ്ടാവുന്നത് ജനങ്ങളെ ഭീതിയിലാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.