മന്ത്രിയുടെ വാക്കിന് പുല്ലുവില; മാനന്തവാടിയില്‍ വീണ്ടും പോസ്റ്റര്‍

മാനന്തവാടി: തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് ഡി.സി.സി ജന. സെക്രട്ടറി പി.വി. ജോണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വ്യാജപോസ്റ്ററുകള്‍ ഒട്ടിക്കുന്നവരെ കുറിച്ച് അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വാക്കുകള്‍ ചൂടാറുംമുമ്പ് മാനന്തവാടി നഗരത്തില്‍ വീണ്ടും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ജില്ലാ ആശുപത്രി റോഡില്‍ വില്ളേജ് ഓഫിസിന്‍െറ മതിലിലും ബ്ളോക് പഞ്ചായത്ത് ഓഫിസ് മതിലിലുമാണ് സേവ് കോണ്‍ഗ്രസിന്‍െറ പേരില്‍ എഴുതിയ പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എമ്മിനുവിറ്റ പി.വി. ബാലചന്ദ്രനെയും കെ.കെ. അബ്രഹാമിനെയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുക, ജോണിന്‍െറ മരണത്തിനുത്തരവാദികളായവരെ സംരക്ഷിക്കുന്ന ബാലചന്ദ്രന്‍, അബ്രഹാം, വി.കെ. ജോസ് എന്നിവരെ ജനം തിരിച്ചറിയുക എന്നീ വാചകങ്ങളാണ് പോസ്റ്ററിലുള്ളത്. പോസ്റ്റര്‍ പതിക്കുന്നതിനു പിന്നില്‍ ക്വട്ടേഷന്‍ സംഘങ്ങളാണെന്ന ആരോപണവുമുയര്‍ന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.