പുല്‍പള്ളി: വനമധ്യത്തിലെ ചുള്ളിക്കാട് നിവാസികളുടെ പുനരധിവാസം പ്രഖ്യാപനത്തിലൊതുങ്ങി. നാലു ഭാഗവും വനത്താല്‍ വലയംചെയ്ത പ്രദേശത്ത് 12 ആദിവാസി കുടുംബങ്ങളും ഒരു ജനറല്‍വിഭാഗം കുടുംബവും മാത്രമാണുള്ളത്. പതിറ്റാണ്ടുകളായി ഇവിടെ താമസിച്ചുവരുന്ന ഈ കുടുംബങ്ങള്‍ വന്യജീവിശല്യത്താല്‍ കഷ്ടപ്പെടുകയാണ്. ആനശല്യത്താല്‍ കൃഷിയിറക്കാന്‍പോലും പറ്റാത്ത അവസ്ഥയാണിവിടെ. വയലുകളില്‍ നെല്‍കൃഷി ചെയ്തിട്ട് 20 വര്‍ഷത്തിലേറെയായി. 50 ഏക്കറോളം പാടം തരിശായിക്കിടക്കുകയാണ്. സദാസമയവും കാട്ടുമൃഗങ്ങള്‍ ഇറങ്ങുന്നതിനാല്‍ കുട്ടികള്‍ക്ക് സ്കൂളില്‍ പോകാന്‍പോലും പറ്റുന്നില്ല. കഴിഞ്ഞദിവസം ആനയുടെ ആക്രമണത്തില്‍ കോളനിവാസിയായ ചന്ദ്രന്‍ മരിച്ചിരുന്നു. മുമ്പും പലതവണ കാട്ടുമൃഗങ്ങളുടെ ആക്രമണത്തിന് ആളുകള്‍ വിധേയമായിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ചണ്ണക്കൊല്ലി കോളനിയിലെ മാരനെ ആന ആക്രമിച്ചിരുന്നു. ഗുരുതരപരിക്കേറ്റ ഇദ്ദേഹത്തിന് ഇനിയും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. വേലിയമ്പത്തുനിന്ന് മൂന്നു കിലോമീറ്റര്‍ കൊടുംവനത്തിലൂടെ നടന്നുവേണം കോളനിയിലത്തൊന്‍. പകല്‍പോലും ആനശല്യം രൂക്ഷമാണിവിടെ. കോളനിക്കാരെ പുനരധിവസിപ്പിക്കണമെന്ന് അധികൃതരോട് കഴിഞ്ഞവര്‍ഷം ആദ്യം നിവേദനം നല്‍കിയിട്ടും ഫലമുണ്ടായില്ളെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു പ്രകാശ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.