വൈത്തിരി ഉപജില്ലാ സ്കൂള്‍കലോത്സവത്തിന് തുടക്കമായി

നടവയല്‍: വൈത്തിരി ഉപജില്ലാ സ്കൂള്‍കലോത്സവത്തിന് നടവയല്‍ സെന്‍റ്തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തുടക്കമായി. സ്റ്റേജിനമത്സരങ്ങള്‍ ഡിസംബര്‍ രണ്ടു മുതല്‍ നാലുവരെയാണ്. ആറു വേദികളിലാണ് മത്സരം. 30 ഇനങ്ങളില്‍ 3000 വിദ്യാര്‍ഥികള്‍ മാറ്റുരക്കും. പതാക ഉയര്‍ത്തല്‍ ബുധനാഴ്ച രാവിലെ 9.30ന് വൈത്തിരി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ കെ. പ്രഭാകരന്‍ നിര്‍വഹിക്കും. ഒൗപചാരിക ഉദ്ഘാടനം വൈകീട്ട് നാലിന് ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി നിര്‍വഹിക്കും. പനമരം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ടി.എസ്. ദിലീപ്കുമാര്‍ അധ്യക്ഷത വഹിക്കും. സ്റ്റേജ് മത്സരങ്ങളുടെ ഉദ്ഘാടനം കലാകാരി ഷഹാന ഷാജഹാന്‍ (ആര്‍.സി.എച്ച്.എസ് ചുണ്ടേല്‍) നിര്‍വഹിക്കും. മാനന്തവാടി കോര്‍പറേറ്റ് മാനേജര്‍ ഫാ. ജോണ്‍ പി. ജോര്‍ജ് പൊന്‍പാറക്കല്‍ മുഖ്യപ്രഭാഷണം നടത്തും. നടവയല്‍ സെന്‍റ്തോമസ് എച്ച്.എസ്.എസ് മാനേജര്‍ ഫാ. ഷാജി മുളകുടിയാങ്കല്‍, ജില്ലാപഞ്ചായത്ത് കണിയാമ്പറ്റ ഡിവിഷന്‍ മെംബര്‍ പി. ഇസ്മായില്‍, പനമരം ബ്ളോക് പഞ്ചായത്ത് മെംബര്‍ വി.എം. തങ്കച്ചന്‍, കണിയാമ്പറ്റ പഞ്ചായത്തംഗം മേരി ഐമിനച്ചിറ, കണിയാമ്പറ്റ മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് റോസ്ലി തോമസ്, ഷാന്‍റി ചേനപ്പാടി, വിന്‍സന്‍റ് ചേരവേലില്‍, വൈത്തിരി ഉപജില്ലാ വിദ്യഭ്യാസ ഓഫിസര്‍ കെ. പ്രഭാകരന്‍ എന്നിവര്‍ സംസാരിക്കും. കണിയാമ്പറ്റ പഞ്ചായത്തംഗം എം. റൈഹാനത്ത്, പനമരം ഏഴാം വാര്‍ഡ് മെംബര്‍ ഒ.സി. മഹേഷ്, പനമരം പഞ്ചായത്തംഗം ദേവകി വിജയന്‍, പൂതാടി പഞ്ചായത്തംഗങ്ങളായ ഉണ്ണികൃഷ്ണന്‍, മേഴ്സി സാബു, ലതാ മുകുന്ദന്‍, ബിന്ദു സജീവന്‍, നടവയല്‍ സെന്‍റ്തോമസ് എല്‍.പി ഹെഡ്മാസ്റ്റര്‍ സ്റ്റാന്‍ലി ജേക്കബ് എന്നിവര്‍ സംബന്ധിക്കും. ജന. കണ്‍വീനര്‍ പ്രിന്‍സിപ്പല്‍ എം.എം. ടോമി സ്വാഗതവും ജോ. ജന. കണ്‍വീനര്‍ എന്‍.യു. ടോമി നന്ദിയും പറയും. സമാപനസമ്മേളനം ഡിസംബര്‍ നാലിന് നാലുമണിക്ക് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.കെ. അസ്മത്തിന്‍െറ അധ്യക്ഷതയില്‍ മലയോരവികസന അതോറിറ്റി ്വൈസ് ചെയര്‍മാന്‍ എന്‍.ഡി. അപ്പച്ചന്‍ ഉദ്ഘാടനം ചെയ്യും. സമ്മാനവിതരണം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി. രാഘവന്‍ നിര്‍വഹിക്കും. ജന. കണ്‍വീനര്‍ എം.എം. ടോമി, വൈസ് ചെയര്‍മാന്മാരായ ഷാന്‍റി ചേനപ്പാടി, വിന്‍സന്‍റ് ചേരവേലില്‍, ട്രഷറര്‍ കെ. പ്രഭാകരന്‍, കണ്‍വീനര്‍ സ്റ്റാന്‍ലി ജേക്കബ്, ജോ. കണ്‍വീനര്‍മാരായ എന്‍.യു. ടോമി, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കെ.ജെ. ജോസഫ്, പബ്ളിസിറ്റി കണ്‍വീനര്‍ കെ. ഖലീലുറഹ്മാന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.