വൈത്തിരി: അത്യാവശ്യഘട്ടങ്ങളില്‍ ആവശ്യമായ ചികിത്സ ലഭിക്കാതായതോടെ വൈത്തിരി താലൂക്കാശുപത്രിയില്‍ രോഗികള്‍ക്ക് വീണ്ടും ദുരിതം. ദിവസങ്ങളായി താലൂക്കാശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരുടെ എണ്ണം വീണ്ടും കുറഞ്ഞതോടെയാണ് ഒ.പിയിലത്തെുന്ന നൂറുകണക്കിന് രോഗികള്‍ മതിയായ ചികിത്സ ലഭിക്കാതെ മടങ്ങേണ്ടത്. കഴിഞ്ഞ കുറെ മാസമായി ആശുപത്രിയില്‍ സേവനം നടത്തിയിരുന്ന അഞ്ചോളം ഡോക്ടര്‍മാരുടെ കുറവുണ്ടായതാണ് ഈ പ്രതിസന്ധിക്ക് കാരണം. ഇതിനുപുറമേ ആശുപത്രിയിലെ ഓര്‍ത്തോവിഭാഗം സര്‍ജന്‍ ലീവെടുത്ത് സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്നതായും വ്യാപകമായി പരാതി ഉയരുന്നുണ്ട്. ശബരിമല ഡ്യൂട്ടിക്കായി ആശുപത്രിയിലെ മറ്റൊരു സര്‍ജനെ നിയോഗിച്ചതിനാല്‍ ദിവസങ്ങളായി ഓപറേഷന്‍ സംബന്ധമായ കേസുകളുമായി വരുന്ന രോഗികള്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഗൈനക്കോളജിസ്റ്റിന്‍െറ അഭാവംമൂലം ആശുപത്രിയിലെ പ്രസവവാര്‍ഡും പൂട്ടിയതോടെ ഗര്‍ഭിണികളുള്‍പ്പെടെയുള്ളവര്‍ക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്നു.മാസങ്ങളായി ആശുപത്രി സൂപ്രണ്ട്, ഫിസിഷന്‍, അസിസ്റ്റന്‍റ് സര്‍ജന്‍ എന്നിവരുടെ സേവനമാണ് താലൂക്കാശുപത്രിയില്‍ ലഭിക്കാതിരിക്കുന്നത്. രണ്ടു വര്‍ഷമായി ഒഴിഞ്ഞുകിടക്കുന്ന ആശുപത്രി സൂപ്രണ്ടിന്‍െറ ഒഴിവ് ഇനിയും നികത്തിട്ടില്ല. ഇതുമൂലം പീഡിയാട്രിക് സര്‍ജന് അധികചുമതല വഹിക്കേണ്ട ഗതിയാണ്. ദിനംപ്രതി അഞ്ഞൂറോളം രോഗികളാണ് വൈത്തിരി താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയത്തെുന്നത്. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ഒ.പിയിലെ സേവനം ഉച്ചക്ക് 12വരെയാണ് ലഭിക്കുന്നത്. അതിനാല്‍തന്നെ ആശുപത്രിവരാന്തയില്‍ രോഗികളുടെ നീണ്ടനിരയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.