റോഡിലേക്ക് വളര്‍ന്നുനില്‍ക്കുന്ന കാടുകള്‍ ഭീഷണിയാവുന്നു

വടുവഞ്ചാല്‍: പുതിയപാടി മുതല്‍ വടുവഞ്ചാല്‍ വരെ പ്രധാനപാതയില്‍ ഇരുവശത്തും വന്‍തോതില്‍ കാടുകള്‍ റോഡിലേക്ക് വളര്‍ന്ന് അപകട ഭീഷണിയുയര്‍ത്തുന്നു. കൊടും വളവുകളുള്ള പാടിവയല്‍ മുതല്‍ വട്ടത്തുവയല്‍ വരെയുള്ള ഭാഗങ്ങളിലിത് വന്‍ ഭീഷണിയുയര്‍ത്തുന്നൂവെന്ന് വാഹനയുടമകള്‍ പറയുന്നു. കാട് കാഴ്ചമറയ്ക്കുന്നതുമൂലം എതിര്‍വശത്തുനിന്ന് വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയുന്നില്ല. വേഗതയില്‍ വരുന്ന വാഹനങ്ങള്‍ പലപ്പോഴും തലനാരിഴ വ്യത്യാസത്തിലാണ് അപകടത്തില്‍നിന്ന് രക്ഷപ്പെടുന്നത്. ചില ഭാഗങ്ങളില്‍ നാട്ടുകാര്‍ ശ്രമദാനമായാണ് റോഡിനിരുവശത്തുമുള്ള കാടുകള്‍ വെട്ടിനീക്കുന്നത്. പൊതുമരാമത്ത് വകുപ്പധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ളെന്ന ആക്ഷേപം ശക്തമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.