രൂപേഷിനെ തെളിവെടുപ്പിനായി ബുധനാഴ്ച വയനാട്ടിലത്തെിക്കും

മാനന്തവാടി: പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന മാവോവാദി നേതാവ് രൂപേഷിനെ തെളിവെടുപ്പിനായി ബുധനാഴ്ച വയനാട്ടിലത്തെിക്കും. തലശ്ശേരി കേടതിയില്‍നിന്ന് പ്രൊഡ്ക്ഷന്‍ വാറന്‍റുമായി ബുധനാഴ്ച രാവിലെ കല്‍പറ്റ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയതിന് ശേഷമാണ് തെളിവെടുപ്പിന് കൊണ്ടുപോവുക. കസ്റ്റഡിയില്‍ വിട്ടുകിട്ടാനാവശ്യപ്പെട്ട് മാനന്തവാടി ഡിവൈ.എസ്.പി എ.ആര്‍. പ്രേംകുമാര്‍ കഴിഞ്ഞദിവസം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. നിലവില്‍ പെരിങ്ങോം പൊലീസിന്‍െറ കസ്റ്റഡിയില്‍ കഴിയുന്ന രൂപേഷിനെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും. അതീവ സുരക്ഷയോടെയാണ് വയനാട്ടിലത്തെിക്കുക. കുഞ്ഞോം, തിരുനെല്ലി എന്നിവിടങ്ങളിലത്തെിച്ചാണ് പ്രധാനമായും തെളിവെടുക്കുക. കുഞ്ഞോത്ത് പൊലീസുകാരന്‍െറ ബൈക്ക് കത്തിക്കല്‍, കുഞ്ഞോം ഫോറസ്റ്റ് സ്റ്റേഷന്‍ ആക്രമണം, ചാപ്പ കോളനിയില്‍ പൊലീസുമായുള്ള വെടിവെപ്പ്, തിരുനെല്ലിയില്‍ കെ.ടി.ഡി.സി ഹോട്ടല്‍, സ്വകാര്യ റിസോര്‍ട്ട് ആക്രമണം, രാജ്യദ്രോഹകരമായ ലഘുലേഖകളുടെ വിതരണം തുടങ്ങി 12 കേസുകളാണ് തിരുനെല്ലി, വെള്ളമുണ്ട പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തെളിവെടുപ്പിനുശേഷമേ രൂപേഷിനൊപ്പമുള്ള ആക്രമണങ്ങളില്‍ പങ്കെടുത്ത മറ്റുള്ളവരുടെ പങ്ക് വ്യക്തമാവുകയുള്ളൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.