പുല്‍പള്ളി: പുല്‍പള്ളിയില്‍ ആരംഭിക്കേണ്ട 100 കോടിയുടെ കായിക സമുച്ചയ പദ്ധതി നിശ്ചലാവസ്ഥയില്‍. കായിക വകുപ്പും പഞ്ചായത്തും തമ്മിലുള്ള ശീതസമരമാണ് പദ്ധതിക്ക് വിലങ്ങുതടിയായത്. അന്താരാഷ്ട്ര നിലവാരമുള്ള അമ്പെയ്ത്ത് കേന്ദ്രവും സ്റ്റേഡിയവും മറ്റു മത്സരങ്ങള്‍ക്കുള്ള സൗകര്യവുമൊരുക്കാന്‍ സ്ഥലം വാങ്ങുന്നതിന് സായിയുടെ അനുമതി ലഭിച്ചത് പുല്‍പള്ളി പഞ്ചായത്തിനായിരുന്നു. 2007-08 സാമ്പത്തിക വര്‍ഷം പഞ്ചായത്തിന്‍െറ ഫണ്ടില്‍നിന്ന് 80 ലക്ഷം രൂപ ചെലവഴിച്ച് പുല്‍പള്ളി താഴെയങ്ങാടിയില്‍ എട്ട് ഏക്കര്‍ സ്ഥലം ഇതിനായി വാങ്ങി. ഈ സ്ഥലം സംസ്ഥാന യുവജനക്ഷേമ-കായിക വകുപ്പ് മുഖേന സായിക്ക് കൈമാറിയാല്‍ 100 കോടി രൂപ ചെലവില്‍ കായിക സമുച്ചയം പണിയുമെന്നായിരുന്നു അറിയിപ്പ്. പഞ്ചായത്ത് ഈ ഭൂമിയുടെ അവകാശം സംസ്ഥാന യുവജനക്ഷേമ വകുപ്പിന് കൈമാറുകയും ചെയ്തു. മൂന്നുവര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനമാരംഭിച്ചില്ളെങ്കില്‍ സ്ഥലം പഞ്ചായത്തിന് തിരികെനല്‍കണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. പഞ്ചായത്ത് സംസ്ഥാന ഭരണങ്ങള്‍ മാറിയതോടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നിശ്ചലമായി. ഏറ്റെടുത്ത സ്ഥലം കാടുമൂടി. ഇപ്പോള്‍ ആര്‍ച്ചറി പരിശീലനം പേരിനുമാത്രം നടക്കുന്നു. നിശ്ചിത കാലാവധി കഴിഞ്ഞപ്പോള്‍ പഞ്ചായത്ത് സ്ഥലം തിരികെ ചോദിച്ചതിനത്തെുടര്‍ന്ന് ഭൂമി ആര്‍ക്കെന്ന തര്‍ക്കം നിലനില്‍ക്കുകയാണ്. പ്രശ്നമിപ്പോള്‍ മുഖ്യമന്ത്രിക്ക് മുമ്പാകെയാണ്. ഭൂമി പൂര്‍ണമായി തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് സ്പോര്‍ട്സ് കൗണ്‍സില്‍ പറയുന്നത്. എന്നാല്‍, എട്ട് ഏക്കറില്‍ പകുതി ഭൂമി സ്പോര്‍ട്സ് കൗണ്‍സിലിന് വിട്ടുനല്‍കാമെന്ന നിലപാടിലാണ് പഞ്ചായത്ത്. സ്പോര്‍ട്സ് കൗണ്‍സില്‍ ഇതിനകം ഒരു കെട്ടിടം മാത്രമാണ് നിര്‍മിച്ചത്. ഈ കെട്ടിടത്തിലേക്ക് വൈദ്യുതി കണക്ഷന്‍ ലഭിക്കാനായി പഞ്ചായത്തില്‍ അപേക്ഷ നല്‍കിയെങ്കിലും തിരസ്കരിച്ചു. തര്‍ക്കം പരിഹരിച്ച ശേഷം മാത്രമേ ഇനി പ്രവൃത്തികള്‍ നടത്താന്‍ പാടുള്ളൂവെന്നും പഞ്ചായത്ത് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തര്‍ക്കങ്ങള്‍ തുടരുന്നതിനാല്‍ കായിക സമുച്ചയത്തിന്‍െറ പ്രവര്‍ത്തനം സ്തംഭിച്ചു. വയനാടിന്‍െറതന്നെ കായിക വകുപ്പിന് മുന്നേറ്റമുണ്ടാക്കുന്ന പദ്ധതി എന്ന് നടപ്പാകുമെന്ന ആശങ്കയിലാണ് കായിക പ്രേമികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.