തിരുവനന്തപുരം: സാേങ്കതിക സർവകലാശാല വൈസ് ചാൻസലർ നിയമന നടപടി വിവാദത്തിലായതോടെ തീർപ്പിന് ഫയൽ ചാൻസലറായ ഗവർണർക്ക് അയക്കുന്നു. വി.സി നിയമനത്തിന് അഭിമുഖം നടത്താനുള്ള സെർച് കമ്മിറ്റി തീരുമാനത്തിനെതിരെ ഭരണപക്ഷ സംഘടനകൾ രംഗത്തുവന്നതോടെയാണ് നടപടി. ശനിയാഴ്ച നടത്താനിരുന്ന അഭിമുഖം മാറ്റി. ഇതുസംബന്ധിച്ച ഫയൽ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കൈമാറി. ചീഫ് സെക്രട്ടറി ഫയൽ രാജ്ഭവനിലേക്ക് അയക്കും. 18 അപേക്ഷകരിൽനിന്ന് നാലുപേരെ സെർച് കമ്മിറ്റി അഭിമുഖത്തിന് ക്ഷണിക്കാൻ തീരുമാനിച്ചിരുന്നു. സെർച് കമ്മിറ്റി അഭിമുഖം നടത്തി ഒരാളുടെയോ ഒന്നിലധികം പേരുടെയോ പട്ടിക ഗവർണർക്ക് സമർപ്പിക്കുകയും ഗവർണർ നിയമനം നടത്തുകയുമാണ് രീതി. ഇതിൽനിന്ന് വ്യത്യസ്തമായി, ചിലരെ മാത്രം ക്ഷണിച്ച് അഭിമുഖം നടത്താനുള്ള തീരുമാനമാണ് വിവാദമായത്. ഇടത് സംഘടനകളായ കെ.ജി.ഒ.എ, എ.കെ.പി.സി.ടി.എ, യൂനിവേഴ്സിറ്റി കോൺഫെഡറേഷൻ എന്നിവ തീരുമാനത്തിനെതിരെ ഗവർണർക്കും സർക്കാറിനും പരാതി നൽകിയിരുന്നു. കുസാറ്റ് വി.സിയും സാേങ്കതിക സർവകലാശാല വി.സിയുടെ അധിക ചുമതല വഹിക്കുകയും ചെയ്യുന്ന ഡോ.ജെ. ലത, ഐ.എച്ച്.ആർ.ഡി മുൻ ഡയറക്ടറും കൊച്ചി സർവകലാശാലയുടെ കുട്ടനാട്ടെ എൻജിനീയറിങ് കോളജ് പ്രിൻസിപ്പലുമായ ഡോ. പി.എസ്. ശ്രീജിത്ത്, തിരുവനന്തപുരം കോളജ് ഒാഫ് എൻജിനീയറിങ്ങിലെ അധ്യാപകനും സംഘടന നേതാവുമായ ഡോ.കെ. കൃഷ്ണകുമാർ, ബാർട്ടൺഹിൽ എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ ഡോ. രാജശ്രീ എന്നിവരെയാണ് അഭിമുഖത്തിന് ക്ഷണിച്ചത്. ഡോ.ലത അധ്യക്ഷയായ സാേങ്കതിക സർവകലാശാല ബോർഡ് ഒാഫ് ഗവേേണഴ്സാണ് വൈസ് ചാൻസലറെ കണ്ടെത്താനുള്ള സെർച് കമ്മിറ്റിയിലെ സർവകലാശാല പ്രതിനിധിയെ തെരഞ്ഞെടുത്തത് എന്നതാണ് പരാതിക്കിടയാക്കിയത്. ഇത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണർക്ക് പരാതി ലഭിച്ചത്. ചീഫ് സെക്രട്ടറി ടോം ജോസ്, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി.കെ. രാമചന്ദ്രൻ, ഗോവ സർവകലാശാല മുൻ വൈസ് ചാൻസലർ ബി.എസ്. സോന്ദേ എന്നിവരാണ് സെർച് കമ്മിറ്റി അംഗങ്ങൾ. ഡോ. ലതയെ വി.സിയായി നിയമിക്കാനുള്ള നീക്കത്തിെൻറ ഭാഗമാണ് അഭിമുഖം നടത്താനുള്ള തീരുമാനമെന്നാണ് ആരോപണം. നിലവിൽ കോഒാപേററ്റിവ് അക്കാദമി ഒാഫ് പ്രഫഷനൽ എജുക്കേഷൻ (കേപ്) ഡയറക്ടറും സി.ഇ.ടി മുൻ പ്രിൻസിപ്പലുമായ ഡോ. ശശികുമാറിനെ വി.സിയായി നിയമിക്കുന്നതിലാണ് ഇടതുസംഘടനകൾക്ക് താൽപര്യം. എന്നാൽ, പദവിയിലേക്ക് അപേക്ഷകനല്ലാതിരുന്ന ശശികുമാറിനെ പരിഗണിക്കുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് അപേക്ഷകരിൽനിന്ന് നാലുപേരെ മാത്രം അഭിമുഖത്തിന് ക്ഷണിച്ചതെന്നാണ് ആരോപണം. ഇൗ നീക്കത്തിന് പിന്നിൽ സമീപകാലത്ത് വിരമിച്ച ചീഫ് സെക്രട്ടറിയാണെന്നാണ് ആക്ഷേപം. ഡോ. ലതയെ നേരത്തേ കീഴ്വഴക്കങ്ങൾ മറികടന്ന് സാേങ്കതിക വിദ്യാഭ്യാസ ഡയറക്ടറാക്കിയതിന് പിന്നിലും ഇതേ വ്യക്തിയുടെ നീക്കങ്ങളായിരുന്നു. കഴിഞ്ഞ സർക്കാറിെൻറ കാലത്ത് യു.ഡി.എഫ് നോമിനിയെ മറികടന്നാണ് ഡോ.ലത കുസാറ്റ് വി.സി പദവിയിൽ എത്തിയത്. ഇത് കോൺഗ്രസിൽ രൂക്ഷവിമർശനത്തിനിടയാക്കിയിരുന്നു. -സ്വന്തം ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.